വി.എച്ച്.എസ്.എസ്. പനങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ

ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. മനുഷ്യൻ്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായിക്കൊണ്ട് നിരവധി പരിസ്ഥിതി പ്രശ്നങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതിയുമായുളള മനുഷ്യൻ്റെ ബന്ധം വളരെ അടുപ്പമുള്ളതാണ്. മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതി നല്കുന്നു. ആരെയും ആകർഷിക്കുന്ന പച്ചപ്പുകൾകൊണ്ട് നിറഞ്ഞിരിക്കുന്ന പ്രകൃതിയുടെ സൗന്ദര്യം വാക്കുകളിൽ വർണ്ണിക്കാനാവാത്തതാണ്. അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധ തിരിച്ചതിൻ്റെ ഫലമായി ഗുരുതര പ്രതിസന്ധികളിലേക്ക് പരിസ്ഥിതി നിലംപതിച്ചു. അതേസമയം വികസനത്തിൻ്റെ പേരിൽ മനുഷ്യർ നടത്തുന്ന പ്രവർത്തനങ്ങൾ പ്രകൃതിയെ വളരെയധികം മുറിവേൽപ്പിക്കുന്നു. മണ്ണും മലയും പുഴകളും വനങ്ങളും തുടങ്ങി പ്രകൃതിയുടെ മനോഹാരിത എല്ലാം മനുഷ്യൻ വികസനത്തിൻ്റെ പേരിൽ നശിപ്പിച്ചു കളയുന്നു. ഈ നീജ പ്രവർത്തനങ്ങൾക്കെല്ലാം പ്രകൃതി തിരിച്ചടിയാണ് കഴിഞ്ഞുപോയ പ്രകൃതി ദുരന്തങ്ങൾ. പ്രകൃതിയുടെ എല്ലാവിധ സൗന്ദര്യങ്ങളും നഷ്ടമായിക്കൊണ്ടിരിക്കുന്നു. വിഷമയമായ അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. ജീവിതഘടകങ്ങളിൽ ഏറ്റവും മൂല്യമായ വസ്തുക്കളായ മണ്ണ്, വായു, ജലം എന്നിവയെല്ലാം വിഷമയമാവുന്നു. നമ്മുടെ അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാനകാരണങ്ങൾ ഫാക്ടറികൾ, വാഹനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പുകയാണ്.

വൃക്ഷങ്ങൾ നശിപ്പിക്കപ്പെട്ടതുമൂലം അന്തരീക്ഷത്തിൽ ഓക്സിജൻ്റെ അളവ് കുറഞ്ഞുവരുകയാണ്. വനനശീകരണം, അഗോളതാപനം,അമ്ലമഴ, കാലാവസ്ഥ വ്യതിയാനം, കുടിവെള്ളക്ഷാമം തുടങ്ങിയ സർവ്വതും പരസ്പര പൂരകങ്ങളാണ്. ഇന്ന് കേരളത്തിൻ്റെ കാലാവസ്ഥയിൽ ഗണ്യമായ വ്യതിയാനം സംഭവിക്കുന്നതുകൊണ്ട് ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥയാകുന്നു. കുടിക്കാൻ വെള്ളം കിട്ടാത്ത അവസ്ഥയും സംജാതമാകുന്നു. ഈ കാഴ്ച നമ്മുടെ കണ്ണുതുറപ്പിക്കാനുള്ളതാണ്. നാം എത്ര വികസനം കൈവരിച്ചു എന്ന് അവകാശപ്പെട്ടാലും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ നിലനിൽപ്പിന് അത്യാവശ്യമാണ്. പരിസ്ഥിതിക്ക് ദോഷം വരുന്ന പ്രവർത്തനങ്ങൾ ഇനിയും ചെയ്യാതിരിക്കാൻ മനുഷ്യന് സ്വയം തിരിച്ചറിവ് ഉണ്ടാകണം. പരിസ്ഥിതിക്ക് സംഭവിക്കുന്ന നാശത്തിൻ്റെ എല്ലാ ദുർഫലങ്ങളും അനുഭവിക്കേണ്ടിവരുന്നത് മനുഷ്യനുൾപ്പെടെ എല്ലാ ജീവജാലങ്ങളുമാണ്. പരിസ്ഥിതി ഇല്ലെങ്കിൽ മനുഷ്യനില്ല എന്നതു തന്നെയാണ് പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യവും. ശാസ്ത്രീയ വശങ്ങൾപോലും പരിസ്ഥിതിയുടെ നാശത്തിന് ഇടയാക്കിക്കൊണ്ടിരിക്കുന്നു. പരിസ്ഥിതിക്കു ഹാനികരമല്ലാത്ത ഒരു വികസനമാകണം നാം തിരഞ്ഞെടുക്കേണ്ടത്. പരിസ്ഥിതി സംരക്ഷണം ഇന്ന് ചർച്ചാവിഷയമായതുകൊണ്ടുതന്നെ പരിസ്ഥിതി സൗഹാർദപരമായ പ്രവർത്തനരീതികൾ തിരഞ്ഞെടുക്കാൻ നമ്മൾ പ്രാപ്തരാകണം


കൃഷ്ണശ്രീ
8 ബി വി.എച്ച്.എസ്.എസ്. പനങ്ങാട്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം