വി.എച്ച്.എസ്.എസ്. പനങ്ങാട്/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പരിസ്ഥിതി

കൃഷിയെ ആശ്രയിച്ച് ജീവിച്ച ഒരു സംസ്കാരമായിരുന്നു നമ്മുടേത്. പുതിയ തലമുറയുടെ മാറിയ ജീവിത ക്രമങ്ങൾ ജീവിതത്തെ മാത്രമല്ല അല്ല നമ്മുടെ പരിസ്ഥിതിയെ പോലും മാറ്റിമറിച്ചു. നമ്മുടെ പൂർവികർ നമുക്ക് ആവശ്യമുള്ള എല്ലാം കൃഷിചെയ്ത എടുക്കുമായിരുന്നു. പക്ഷേ ഇന്നത്തെ തലമുറയിൽ കൃഷി ചെയ്യുന്നവർ അവർ വിരളമാണ്. അതുമൂലം നമുക്ക് ആവശ്യസാധനങ്ങൾ ക്ക് വേണ്ടി മറ്റു ഗ്രാമങ്ങളെയും സംസ്ഥാനങ്ങളെയും ആശ്രയിക്കേണ്ടിവരുന്നു. ഇത് മുതലാക്കി മറ്റു രാജ്യങ്ങൾ നമ്മുടെ നാട്ടിലേക്ക് അവശ്യ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നു. ഉദാഹരണമായി പണ്ട് ധാന്യങ്ങൾ നമ്മൾ കൃഷി ചെയ്തു വേർതിരിച്ച് എടുക്കുമായിരുന്നു. ഇന്ന് നമ്മൾ ധാന്യങ്ങൾക്ക് വേണ്ടി പഞ്ചാബിനെയും ആന്ധ്രയെയും ആശ്രയിക്കേണ്ടിയിരിക്കുന്നു.

കൃഷി നിന്നതോടെ ആളുകൾ ജോലിക്ക് വേണ്ടി മറ്റു നാടുകളിലേക്ക് നീങ്ങി നമ്മുടെ നാട്ടിൽ ധാരാളം കമ്പനികളും ഫാക്ടറികളും രൂപംകൊണ്ടു തന്മൂലം തൊഴിൽ അവസരങ്ങൾ ധാരാളം ഉണ്ടായെങ്കിലും ഇത് നമ്മുടെ പരിസ്ഥിതി ക്ക് വിലങ്ങുതടിയായി ഫാക്ടറികളിൽ നിന്നും വരുന്ന പുകയും മറ്റു നമ്മുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നതാണ് ഫാക്ടറികളിൽ നിന്നും പുറംതള്ളുന്ന മാലിന്യങ്ങൾ നമ്മുടെ നദിയിലേക്ക് എത്തുകയും അതുമൂലം നമ്മുടെ മത്സ്യസമ്പത്ത് നശിക്കുകയും ചെയ്യുന്നു നാം ഇന്ന് നേരിടുന്ന പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണം നമ്മൾ പ്രകൃതിയോടും പരിസ്ഥിതിയോടും കാട്ടുന്ന അവഗണനയാണ്


അനുഗ്രഹ എം എസ്
4 ബി വി.എച്ച്.എസ്.എസ്. പനങ്ങാട്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം