വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

നാം അധിവസിക്കുന്ന ഈ ലോകത്തെത്തന്നെ വിറപ്പിച്ച് കൊണ്ടിരിക്കുന്ന ഒരു രോഗമാണ് കോറോണ എന്ന കോവിഡ് 19. 2009 ൽ വന്ന പന്നിപ്പനിക്ക് ശേക്ഷം ഇതാദ്യമായാണ് 2020 ലെ മഹാമാരിയായ കോവിഡ് 19 നെ W.H.0 പ്രഖ്യാപിച്ചത്. 2019 നവംബർ മാസത്തിൽ ചൈനയിലെ വുഹാൻ എന്ന പട്ടണത്തിൽ പൊട്ടിപ്പുറപ്പെട്ട ഈ അസുഖം ലോകത്തെ തന്നെ മുൾമുനയിൽ ആക്കിയിരിക്കുന്നു. ഇന്നിതാ ലക്ഷക്കണക്കിന് പേരുടെ ജീവനും ഇത് കൊണ്ട് പോയി. ആദ്യമൊക്കെ ചുമ, തുമ്മൽ, ന്യൂമോണിയ എന്ന് ഈ രോഗത്തെ തെറ്റി ധരിച്ചെങ്കിലും ഇതെല്ലാം കോ വിഡിൻ്റെ ലക്ഷണങ്ങളാണെന്ന് നാം ഈ അടുത്താണ് തിരിച്ചറിഞ്ഞത്. ശരീര ശ്രവങ്ങളിലൂടെ പകരുന്ന ഈ രോഗം മനുഷ്യരാശിയെത്തന്നെ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണ്. കോവിഡിൻ്റെ ഇൻക്യുബേഷൻ പീരീഡ് പതിനാല് ദിവസമാണ്. എന്നാൽ ഈ ദിവസം കഴിഞ്ഞ് ആശുപത്രി വിട്ടു പോകുന്നതിൽ ഈ രോഗം സ്ഥിരീകരിക്കുന്നത് എല്ലാവരെയും ആശങ്ക പ്പെടുത്തിയിരിക്കുന്നു. കോറോണ മരണം കൂടുകയാണ്. മരണം തുടങ്ങിയ ചൈനയിൽ നിന്നും ഇറ്റലിയിലേക്ക്, അമേരിക്ക, സ്പെയ്ൻ, ഫ്രാൻസ്‌ എന്നീ രാജ്യങ്ങൾ കടന്ന് ഇന്ത്യയിലും നമ്മുടെ ഈ കൊച്ചു കേരളത്തിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരേ മൂന്ന് മരണങ്ങൾ കേരളത്തിൽ സംഭവിക്കുകയും ചെയ്തു.

കോറോണ വൈറസ് ബാധ നേരിടാൻ രാജ്യത്ത് കർശന നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാർ നടപ്പിലാക്കി. രാജ്യത്തെത്തന്നെ നിശ്ചലമാക്കിയ ജനത കർഫ്യൂ മുതൽ ലോക് ഡൗൺ വരെ എല്ലാ ഉത്സവങ്ങളും, പരിപാടികളും മാറ്റി വെച്ചിരിക്കുന്നു. കേരളത്തെത്തന്നെ ഹരം കൊള്ളിച്ചിരുന്ന പൂരങ്ങളുടെ പൂരം എന്ന് അറിയപ്പെടുന്ന 'ത്യശൂർപ്പൂരം' വരെ. ഈ സാഹചര്യത്തിൽ എല്ലാവർക്കും വേണ്ടത് വ്യക്തി ശുചിത്വമാണ്. പുറത്ത് പോയി വന്നാൽ ഉടൻ തന്നെ ആൽക്കഹോൾ അംശമുള്ള ഹാൻ്റ് സാനിറ്റെെസർ, സോപ്പ് എന്നിവ ഉപയോഗിച്ച് കൈ കഴുകുക ഇതിനുവേണ്ടി പല പരീക്ഷണങ്ങളും നടത്തി. സോപ്പ് കണ്ടെത്തിയ ഇഗ്നാസ് ഫിലിപ്പ് സെമ്മൽ വെയാണ് അണുനാശിനികളെക്കുറിച്ച് ആരും കാര്യമായി ചിന്തിക്കാതിരുന്ന ഒരു കാലത്താണ് അത് അത്യാവശ്യമാണെന്ന് അദ്ദേഹം നമ്മെളെ ഓർമ്മിപ്പിച്ചത് . അന്ന് ലോകം അദ്ദഹത്തെ അവഗണിച്ചുവെങ്കിലും ഇന്ന് ' അമ്മമാരുടെ രക്ഷകനായി വൈദ്യശാസ്ത്രം ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

മലേറിയക്കെതിരെയുള്ള ഹൈഡ്രോക്ലോറോക്യൂർ എന്ന മരുന്ന് കോറോണക്കെതിരെ ഉപയോഗിച്ചുവെങ്കിലും സാമൂഹിക അകലം തന്നെയാണ് ഇതിന് ഉത്തമ മരുന്ന്. ഇപ്പോഴിതാ രോഗഭേദമായവരുടെ രക്തത്തിൽ നിന്നും എല്ലാ രാജ്യങ്ങളും ഇതിനെതിരെയുള്ള ഒരു മരുന്ന് വികസിപ്പിച്ചെടുക്കുകയാണ്.

ലോക രാഷ്ട്രങ്ങളെ ത്തന്നെ പിടിച്ചുകുലുക്കിയ മഹാമാരിക്കെതിരെ നമുക്ക് പോരാടം. സാമൂഹിക അകലം പാലിച്ചും, വ്യക്തി ശുചിത്വം പാലിച്ചും കോറോണയെ നമുക്ക് അകറ്റാം.

കാർത്തിക.എ.കെ
9 I വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം