വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/അധികം വൈകാതെ

Schoolwiki സംരംഭത്തിൽ നിന്ന്
അധികം വൈകാതെ

മനസ്സിനെ തണുപ്പിച്ചുകൊണ്ട് വീശുന്ന ഇളം തെന്നൽ, ശാന്തമായൊഴുകുന്ന പുഴ, പൂത്തുലഞ്ഞു നിൽക്കുന്ന വ്യക്ഷങ്ങൾ. പണ്ട് ഇങ്ങനെയൊക്കെയായിരുന്ന ഗ്രാമം ഇന്നേറെ മാറിയിരിക്കുന്നു. പുഴയിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയിരിക്കുന്നു. വൃക്ഷങ്ങളെല്ലാം മനുഷ്യർ മുറിച്ചു കളഞ്ഞിരിക്കുന്നു. ദാഹമകറ്റാൻ ഒരു തുള്ളി വെള്ളം പോലും കിട്ടുക പ്രയാസമാണ്. അനു താമസിച്ചിരുന്നത് മുത്തശ്ശിയോടൊപ്പമായിരുന്നു. "മോളേ, എനിക്കു കുറച്ച് വെള്ളം എടുത്തുതരൂ." മുത്തശ്ശിയുടെ വാക്ക് കേട്ടതും അവളുടെ മുഖത്ത് ദു:ഖഭാവം നിറഞ്ഞു. " എന്നോട് ക്ഷമിക്കൂ മുത്തശ്ശി, വെള്ളം തീർന്നു " .അവൾ പറഞ്ഞു. "ഇന്നലെ നീ ഒരു ബക്കറ്റ് വെള്ളം കടയിൽ പോയി വാങ്ങിയിരുന്നതല്ലേ ? , ഇത്ര പെട്ടന്ന് വെള്ളം തീർന്നോ ? " "അതെ മുത്തശ്ശി " അവൾ പറഞ്ഞു. "നീ അപ്പുറത്തെ വീട്ടിൽ ചെന്ന് കുറച്ചു വെള്ളം ചോദിക്കുമോ ? തൊണ്ട നനക്കാൻ മാത്രം മതി " മുത്തശ്ശി അവൾ അപ്പുറത്തെ വീട്ടിലെ ചേച്ചിയോട് വെള്ളം ചോദിച്ചെങ്കിലും കിട്ടിയില്ല.

അനു വെള്ളം കൊണ്ടു വരുന്നത് കാത്തു മുത്തശ്ശി ആകാംക്ഷയോടെ ഇരുന്നു. അല്പം വെള്ളത്തിനുവേണ്ടി അവർ കൊതിച്ചു അനു വെള്ളം കൊണ്ടു വന്നില്ലെങ്കിൽ എന്തു ചെയ്യും എന്നറിയാതെ അവർ ഇരുന്നു . അവർ അതിരറ്റ ദുഃഖഭാരത്തോടെ വന്ന തൻ്റെ പേരക്കുട്ടിയുടെ മുഖത്തേക്കു നോക്കി. "വെള്ളം കിട്ടിയില്ല " അവൾ പറഞ്ഞു. " മനുഷ്യർ മരങ്ങൾ മുറിച്ചു, ഈ പ്രകൃതിയെ നശിപ്പിച്ചു, തന്നോട് സ്നേഹം സ്നേഹം ഇല്ലാത്തവരെ താൻ സ്നേഹിക്കുന്ന പ്രകൃതി ചിന്തിച്ചിരിക്കും. അതിനാലാണ് ദാഹജലം പോലും നമുക്ക് കിട്ടാത്തത് വെള്ളം കിട്ടാതെ മരിക്കണം എന്നായിരിക്കും നമ്മുടെയെല്ലാം വിധി. ചിലർ ചെയ്ത തെറ്റിൻ്റെ ഫലം എല്ലാവർക്കും അനുഭവിക്കേണ്ടിവരുന്നു. മനുഷ്യൻ പ്രകൃതിയെ നശിപ്പിച്ചതിനുള്ള ശിക്ഷ, ആ തെറ്റ് ചെയ്യാത്തവർക്ക് കൂടി അനുഭവിക്കേണ്ടിവരുന്നു " മുത്തശ്ശി പറഞ്ഞു. കുറച്ചു മനുഷ്യർ തെറ്റ് ചെയ്താൽ എല്ലാ മനുഷ്യരെയും അത് ബാധിക്കും അല്ലേ മുത്തശ്ശി "അനു ചോദിച്ചു . "അതിനു ആ തെറ്റ് ചെയ്തവരെ മനുഷ്യർ എന്ന് വിളിക്കാമോ" മുത്തശ്ശിയുടെ ചോദ്യം ആദ്യം ആ വീട്ടിൽ നിശ്ശബ്ദത നിറച്ചു.

അമ‍ൃത കെ
10 D വി.എം.സി.ജി.എച്ച്.എസ്.എസ്.വണ്ട‍ൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ