വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/ പരിസ്ഥിതി*******

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി      


പച്ചപ്പ് തീർത്തു പ്രശാന്തമായി
പ്രകാശം പകരുന്നു പരിസ്ഥിതി
ജീവൻ പുലർത്താൻ തുണക്കും യത്രം
അത് ശുചിത്വമേറിയ പരിസ്ഥിതി
കാണാ കാഴ്ചകൾ തീരാസ്വപ്നങ്ങൾ
പാറിപറന്നു കളിക്കുന്നു
ആടുന്ന വൃക്ഷവും പാടുന്ന കിളികളും
പരിസ്ഥിതിതൻ സ്വന്തമല്ലോ
വീശുന്ന കാറ്റിൻ താളത്താൽ
നൃത്തമാടി കളിക്കുന്ന സസ്യങ്ങൾ
പൊട്ടിമുളക്കുന്ന വിത്തും ചെറുജീവികളും
പറവയും പരിസ്ഥിതിക്കേകുന്നു ഭംഗി
 

പോർഷ്യ
10 ഡി വിമല ഹൃദയ എച്ച്,എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത