വിമല ഹൃദയ ഇംഗ്ളീഷ് മീഡിയം എൽ പി എസ്സ് ഉദിയൻകുളങ്ങര/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
*ആരോഗ്യം - പരിസ്ഥിതി - രോഗപ്രതിരോധം*

നമ്മുടെ നാട് ഇന്ന് അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ ആരോഗിയപ്രശ്നമാണ് കൊറോണ. കഴിഞ്ഞ മാർച്ച് 24-അം തിയതി നമ്മുടെ പ്രധാനമന്ത്രി കോറോണയുമായ് ബന്ധപ്പെട്ട് ലോക്ഡൗൺ പ്രഖൃാപിച്ചതിന് ശേഷം നമ്മുടെ നാട്ടിൽ കണ്ട ചിലമാറ്റങ്ങളെ കുറിച്ച് ആണ് ഞാൻ എഴുതുന്നത്. പ്രധാനമായും വാഹനങ്ങൾ ഉണ്ടാക്കുന്ന വായുമലിനീകരണം ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിച്ചു. നമ്മിലെ പ്രതിരോധശേഷി കുറയുമ്പോൾ ആണ് നമുക്ക് അസുഖങ്ങൾ ഉണ്ടാകുന്നത്. അനുചിതമായ ആഹാരരീതിയാണ് അതിനു പ്രധാന കാരണം. നമ്മളെല്ലാം വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ തന്നെ കഴിക്കുന്നത്കൊണ്ട് ഒരു പരിധി വരെ അസുഖങ്ങളെ തടയുവാനും അതുവഴി ആശുപത്രിയിലേക്കുള്ള യാത്രകളെ കുറയ്ക്കുവാനും സാധിച്ചു. ഇൗ മഹമാരിയെ നമ്മൾ അതിജീവിച്ച് കഴിഞ്ഞാലും ഇൗ കാലയളവിൽ നാം നേടിയെടുത്ത നല്ല ശീലങ്ങൾ , പ്രത്യേകിച്ച് അസുഖങ്ങളെ അകറ്റി നിർത്തുവാൻ നമ്മൾ ശീലിച്ച ശുദ്ധികരണപ്രവർത്തനങ്ങൾ തുടരുക തന്നെ വേണം. അതിനായ് നമുക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന ആരോഗൃപ്രവർത്തകരോടും ഈ മഹാമാരിയെ തടുക്കുവനായ് അഹോരാത്രം പണിപെടുന്ന ഡോക്ടർമാരോടും നഴ്സുമാരോടും മറ്റ് അനുബന്ധ പ്രവർത്തകരോടും ആദരം അർപ്പിച്ചുകൊണ്ട് നിർത്തുന്നു.
 

നബീസത്തുൾ മിസ്രിയ എ
2 വിമല ഹൃദയ ഇംഗ്ളീഷ് മീഡിയം എൽ പി എസ്സ് ഉദിയൻകുളങ്ങര
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം