വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/ശുചിത്വം സ്വന്തമാക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം സ്വന്തമാക്കാം
വൃക്തിശുചിത്വം ഗൃഹ ശുചിത്വം പരിസര ശുചിത്വം എന്നിവയാണ് ശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ. ശുചിത്വ പാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം. കൂടെ കൂടെയും, ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക. ഇപ്പോൾ നമ്മെ മഥിച്ചുകൊണ്ടിരിക്കുന്ന കോവിഡ് രോഗവും മറ്റു പല രോഗങ്ങളും ഇതിലൂടെ തടയാം.


പൊതു സ്ഥല സമ്പർക്കത്തിന് ശേഷംനിർബന്ധമായും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് സമയമെടുത്തു കൈയുടെ പുറം ഭാഗവും വിരലുകളുടെ ഉൾവശവും എല്ലാം നന്നായി കഴുകേണ്ടത് ആവശ്യമാണ്.ഇതുവഴി കൊറോണ ,എച്ച്ഐവി ,ഇൻഫ്ലുവൻസ , കോളറ, ഹെർപിസ് മുതലായ വൈറസുകളെ യും അകറ്റിനിർത്താൻ സാധിക്കുന്നതാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ മാസ്ക് ഉപയോഗിച്ചോ നിർബന്ധമായും മൂക്കും വായും മറയ്ക്കുക. ഇത് രോഗാണുക്കൾ പരക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു . രോഗബാധിതരുടെ ശരീര ശ്രമങ്ങളുമായി സമ്പർക്കം വരാതെ ശ്രദ്ധിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക. വായ് ,മൂക്ക് , കണ്ണ് എന്നിവിടങ്ങളിൽ സൂചി ആക്കാത്ത കൈകൊണ്ട് തൊടാതെ ഇരിക്കുക. നഖം വെട്ടി ,വിരലുകൾ വൃത്തിയാക്കുന്നത് നഖത്തിനടിയിൽ അണുക്കൾ കയറുന്നത് തടയും. രാവിലെ ഉണരുമ്പോഴും രാത്രി ഉറങ്ങുന്നതിനു മുൻപും പല്ലു തേക്കുന്നത് വായിലെ രോഗാണുബാധ തടയാൻ സഹായിക്കും. കഴുകിയ ചർമ്മം വൃത്തിയുള്ള ടവ്വൽ കൊണ്ട് നന്നായി തുടച്ച് ഉണക്കുക. ഇത് പൂപ്പൽ രോഗങ്ങൾ ഉണ്ടാകുന്നത് തടയും.
വസ്ത്രങ്ങളും കിടക്കവിരികളും നന്നായി കഴുകി വെയിലത്തുണക്കി ഉപയോഗിക്കുകസൂര്യപ്രകാശം പ്രകൃതിദത്തവും ഫലപ്രദവുമായ ഒരു അണുനാശിനി ആണ് . പെൺകുട്ടികൾ ആർത്തവ ശുചിത്വം പാലിക്കുന്നത് വഴി സ്ത്രീജന്യ രോഗങ്ങൾ വരാതിരിക്കുന്നതിന് സഹായിക്കും. മലമൂത്ര വിസർജനത്തിനു ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകേണ്ടതാണ്. നാം ഉപയോഗിക്കുന്ന കക്കൂസ് കുളിമുറി തുടങ്ങിയവ നിത്യവും നന്നായി തേച്ചു കഴുകുന്നത് രോഗാണുക്കൾ വളരുന്നതിനെ തടയും.മറ്റുള്ളവർ ഉപയോഗിച്ച ടവ്വൽ ,ചീപ്പ് ,ടൂത്ത് ബ്രഷ്, ഷേവിങ് സെറ്റ് , ബ്ലേഡ് തുടങ്ങിയവ ഉപയോഗിക്കുന്നത് രോഗം പരക്കുന്നതിന് കാരണമാകും. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം ഉപയോഗിക്കുക.
നാം സഹവസിക്കുന്ന ചുറ്റുപാടും നമ്മെപ്പോലെ വൃത്തിയാക്കി സൂക്ഷിക്കുന്നത് രോഗപ്പകർച്ച ഒഴിവാക്കാൻ സഹായിക്കും.നമ്മുടെ പരിസരം കൊതുകുകൾ പെരുകുന്നതിന് കാരണമാകാത്ത വിധത്തിൽ വെള്ളം കെട്ടി കിടക്കാതെ ശ്രദ്ധിക്കുക .ചെറിയ പാട്ടകൾ ,പാത്രങ്ങൾ ,ചിരട്ടകൾ, മുതലായവയിൽ വെള്ളം കെട്ടിനിന്ന് കൊതുകുകൾ കൾ പെരുകാൻ സാധ്യതയുള്ളതിനാൽ ഇവ കമിഴ്ത്തി ഇടാൻ ശ്രദ്ധിക്കേണ്ടതാണ്.ഓരോ ദിവസവും വീട്ടിൽ നിന്നും പുറത്തേക്ക് കളയുന്ന മലിനവസ്തുക്കൾ മറവുചെയ്യുന്നതിനായി നമ്മുടെ കോർപ്പറേഷനും പഞ്ചായത്തും വിവിധങ്ങളായ സംസ്കരണ മാർഗ്ഗങ്ങൾ നടപ്പിലാക്കിയിട്ടുണ്ട് ; അവ നാം പ്രയോജനപ്പെടുത്തുന്നത് മൂലം നമ്മുടെ പരിസരം നമുക്ക് തന്നെ ആരോഗ്യപൂർണ്ണമാക്കാവുന്നതാണ് .നാം ഓരോരുത്തരും വ്യക്തിശുചിത്വവും പരിസരശുചിത്വവും ഗൃഹ ശുചിത്വവും പാലിക്കുന്ന തിനോടൊപ്പം നമ്മുടെ പൊതുസ്ഥലങ്ങളും ജല സ്രോതസ്സുകളും മലിനമാകാതെ കാത്തുസൂക്ഷിക്കുക കൂടി വേണം. 🙏 ശുഭം 🙏

മീനാക്ഷി.എസ്.ഡയപ്പൾ
7-I വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം