വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും മനുഷ്യരാശിയും

പരിസ്ഥിതി ശുചിത്വവും മനുഷ്യരാശിയും

ആരോഗ്യപരമായ ഒരു നല്ല സമൂഹ സൃഷ്ടിയുടെ അടിസ്ഥാനം ശുചിത്വം തന്നെയാണ്. ശുചിത്വം എന്ന ആശയം ഓരോ വ്യക്തിയെയും ബോധവൽക്കരിക്കുന്നതിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. ശുചിത്വത്തിന്റെ അവബോധത്തിൽ നമ്മുടെ രാജ്യം മാത്രമല്ല ലോകത്തിൽ എമ്പാടും തന്നെ പല ഘട്ടങ്ങളിലും ഭയപ്പെട്ടു പോയിട്ടുണ്ട്. അതിന്റെ ഉദാഹരണത്തിൽ ഒന്നാണ് യൂറോപ്പിലുണ്ടായ പ്ലേഗ് എന്ന പകർച്ചവ്യാധി ആ കാലഘട്ടത്തിൽ ഇവിടുത്തെ ജനതയുടെ പകുതിയിലേറെ പേരെ രോഗം ബാധിക്കുകയും ലോകമെമ്പാടും 100 ദശലക്ഷത്തിലധികം പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. അതുപോലെ നമ്മളെ ഭയപ്പെടുത്തിയ മറ്റൊരു പകർച്ചവ്യാധി ആയിരുന്നു വസൂരി എന്നറിയപ്പെടുന്ന രോഗവും. ഈ വ്യാധി പിടിപെട്ടാൽ രോഗിയുടെ അടുത്തേക്ക് മറ്റാർക്കും കടന്നുചെല്ലാൻ കഴിയില്ലായിരുന്നു. രോഗി മരണത്തെ സ്വയം സ്വീകരിക്കുന്ന നിലപാടിലേക്ക് മാറിയിരിന്നു. ഈ രോഗത്തെ നമ്മുടെ കേരളത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസത്തിന്ടെ ഭാഗമായി ദൈവത്തിന്റെ അനുഗ്രഹമായി കണക്കാക്കി വസൂരി ബാധിച്ചവരെ അറിഞ്ഞു കൊണ്ട് മരണ കയത്തിലേക്ക് ബലി കൊടുത്തിരുന്നു. ആയിരക്കണക്കിന് ജീവനുകളാണ് നമുക്ക് നഷ്ടമായത്. ഇത്തരം അന്ധവിശ്വാസത്തിൽ അധപതിച്ച ചിന്തകളിൽ നിന്ന് മനുഷ്യനെ ബോധവൽക്കരിച്ച് ശുചിത്വ ത്തിലൂടെ മനുഷ്യരാശിയുടെ നിലനിൽപ്പിനായി രാജ്യത്തിന്റെ പ്രയത്നം തിരസ്കരിച്ചു കൂടാ. ഇതിനെല്ലാം അതിജീവിച്ച് നമ്മൾ ഇപ്പോൾ വീണ്ടും പകർച്ചവ്യാധികൾ ആയ വൈറസുകളുടെ ഭീഷണിയിലാണ് നമ്മൾ. പരിസ്ഥിതി ശുചിത്വം ബോധവൽക്കരിച്ച ജനത ഇപ്പോൾ പരിസ്ഥിതിയെ മറന്നു കൊണ്ടുള്ള ജീവിതശൈലി തുടരുന്നു. വനനശീകരണവും പ്രപഞ്ചത്തിന്ടെ വരദാനമായ പുഴയും കായലും മലീമസമാക്കി കൈകടത്തി യും അവന്റെ താൽക്കാലിക സുഖസൗകര്യങ്ങളെ കണ്ടെത്തുന്നതിലൂടെ നമ്മുടെ ജൈവവൈവിധ്യത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ കാലാവസ്ഥ തകിടം മറിക്കുന്നു. പരിസ്ഥിതിയിൽ ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ തന്നെയാകണം കാലാകാലങ്ങളിൽ മനുഷ്യരാശിക്ക് ഭീഷണിയായി കൊലയാളി വൈറസുകൽ കടന്ന് വരാൻ കാരണമാകുന്നതെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. ഇതിനെയൊക്കെ ഉദാഹരണങ്ങളാണ് നിപയും കോവിഡ് 19. ഇവയെല്ലാം നമ്മൾ താൽക്കാലികമായി തടഞ്ഞുനിർത്താൻ ശ്രമിക്കുന്നു. ആരോഗ്യ പ്രവർത്തകരുടെയും ഗവൺമെന്റിന്റെ യും നിർദ്ദേശങ്ങൾ അനുസരിച്ച് നീങ്ങുമ്പോൾ നമ്മൾ ഓർക്കേണ്ട ഒരു കാര്യം പ്രസക്തമാണ്. പരിസ്ഥിതി സംരക്ഷണവും ശുചിത്വവും വരും തലമുറയ്ക്കായി നമുക്ക് കൈകോർക്കാം..

ഷെഹന. എസ്
9H വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം