വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കൊറോണ എന്ന പേടിസ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന പേടിസ്വപ്നം
ചൈനയിലെ വുഹാനിൽ നിന്ന് രുപം കൊണ്ട കൊറോണ വൈറസ് ലോകമാകെ പടർന്നു പിടിച്ചിരിക്കുകയാണ്. മനുഷ്യൻ, മൃഗങ്ങൾ, പക്ഷികൾ, തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരു കൂട്ടം RNA വൈറസുകളാണ് കൊറോണ വൈറസുകൾ. കൊറോണ വൈറസിന് ലോക ആരോഗ്യ സംഘടന നൽകിയ പേര് കോവിഡ്- 19 എന്നാണ്. കോവിഡ് 19 എന്ന പേരിലെ 19 എന്ന് ഉദ്ദേശിക്കുന്നത് 2019 പൊട്ടിമുളച്ച രോഗമായതിനാലാണ്. കൊറോണ വൈറസിന് ഈ പേര് വരാൻ കാരണം വൈറസിൻറെ ശരീര ഘടനയാണ്. സൂര്യ രശ്മികൾ പോലെ ശരീരത്തിൽ നിന്നും നീണ്ടുനിൽക്കുന്ന കൂർത്ത മുനകളാണ് വൈറസിന്റെ പ്രതേകത. പക്ഷി മൃഗാതിഥികളിൽ മാത്രം രോഗമുണ്ടാക്കുന്ന ഈ വൈറസ് മനുഷ്യരിലും ഇപ്പോൾ രോഗകാരിയാകുന്നു. ബ്രോങ്കയിറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937 നാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. ലോകം മുഴുവൻ മഹാമാരിയായി നിലകൊള്ളുന്ന കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടനാ 2020-ൽ മഹാമാരിയായി പ്രഖ്യാപിച്ചു.


മുഖ്യമായും ശ്വസനനാളിയിലാണ് കൊറോണ വൈറസ് ബാധിക്കുക. ജലദോഷം, ചുമ, ശ്വാസതടസം എന്നിവയാണ് രോഗ ലക്ഷണങ്ങൾ.ഇത് ന്യൂമോണിയ, വൃക്കസ്തംഭനം എന്നീ രോഗങ്ങൾക്ക് വഴിവരുത്തി മരണം സംഭവിക്കുന്നു. കൂടുതലായും യൂറോപ്പിയൻ രാജ്യങ്ങളിലാണ് ഈ വൈറസ് ബാധിച്ചിരിക്കുന്നത്. അമേരിക്ക, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ മനുഷ്യർ ഓരോ ദിനവും മരിച്ചു വീഴുന്നു. ഇതിൽ രോഗമുക്തി നേടുന്നവരും ഉണ്ട്. രോഗമുക്തി കൂടുതലും കേരളത്തിലാണ്. 24 മണിക്കൂറിനിടെ ലക്ഷകണക്കിന് മനുഷ്യരാണ് മരിച്ചു വീഴുന്നത്. പ്രായമായവരിലും കുട്ടികളിലും ഗര്ഭിണികളിലും വൈറസ് പെട്ടെന്ന് പിടിമുറുക്കും. കാരണം പ്രതിരോധക്കുറവ് ഉള്ള മനുഷ്യരിൽ വൈറസ് പെട്ടെന്ന് പിടിമുറുക്കും. പ്രതിരോധം കൂടുതലുള്ള ആളുകൾക്ക് വൈറസ് പടർത്താനാവും. കോവിഡ് -19 എന്ന ഈ അസുഖത്തിനു ഇതുവരെ വാക്സിൻ കണ്ടെത്തിയിട്ടില്ല. ശാസ്ത്രജ്ഞർ ഇതിനു വേണ്ടിയുള്ള പരിശ്രമത്തിലാണ്.
സാമൂഹിക അകലം പാലിച്ചും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകിയും അത്യാവശത്തിനു പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചും സർക്കാരിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങൾ പാലിച്ചും നമുക്ക് ഈ മഹാമാരിയെ ചെറുക്കാം.അതിജീവനത്തിന്റെ പോരാട്ടത്തിലാണെന്നു ലോകം മുഴുവൻ. ജീവിച്ചിരിക്കലാണ് പ്രധാനം.കരുതലാണ് വേണ്ടത്.മനുഷയ്നായി മടങ്ങിയെത്താൻ മനുഷ്യത്തത്തത്തോടെ വീട്ടിലിരിക്കാം. മഹാവ്യാധി ഇരുൾ പരത്തിയ ലോകത്ത്‌ അതിജീവനത്തിന്റെ പ്രകാശം പരക്കട്ടെ.

നയന .എസ്
7D വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം