കൊറോണ കൊറോണ കൊറോണ
ലോകം മുഴുവൻ കൊറോണ
ഭയാക്രാന്തരായി വീടിനുള്ളിൽ
നെട്ടോട്ടമോടുന്നു രക്ഷിതാക്കൾ
നാട്ടിലേക്കെത്താൻ കഴിയാതെ ദുഃഖം
പൂണ്ടിരിപ്പാണ് പ്രവാസികൾ
നമുക്കൊരുമിച്ചൊത്തു
ചേരാം കൊറോണയെ തുരത്തിടാനായ്
ഇടയ്ക്കിടെ കൈകൾ കഴുകിടേണം
തുമ്മുമ്പോൾ മൂക്കു മറച്ചിടേണം
നിയമപാലകരെ അനുസരിക്കു
അത്യാവശ്യമെങ്കിൽ പുറത്തിറങ്ങു
വ്യാപനം തടയാം നമുക്കൊന്നായി
ഈ മാരിയെ കുഴിച്ചു മൂടാം
വീറോടെ പോരാടി നേടിടേണം
നല്ലൊരു നാളെ തലമുറയ്ക്കായി