വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/അമ്മുവും മിനിയും
അമ്മുവും മിനിയും
ചെറുപ്പത്തിലേ അച്ഛൻ മരിച്ചുപോയ മിനി കുട്ടി ഒരു പാവമായിരുന്നു. അവളുടെ അമ്മ കൂലി പണിക്കു പോയണു അവളെ പഠിപ്പിച്ചിരുന്നത്. ഒരു ദിവസം അവൾ സ്കൂളിൽ പോകുന്ന വഴി ഒരു പൂച്ച കുട്ടിയെ കണ്ടു. മിനി കുട്ടി പൂച്ച കുട്ടിയുടെ അടുത്തെത്തി അതിനെ എടുക്കാൻ നോക്കിയപ്പോൾ കാലിന് വയ്യാത്ത അവസ്ഥ യിൽ ആയ്യിരുന്നു. പൂച്ച കുട്ടിക്ക് ഒട്ടും നടക്കാൻ പോലും പറ്റില്ലായിരുന്നു. ഇതു കണ്ട സങ്കടം തോന്നിയ മിനി കുട്ടി അതിനെയും കൊണ്ട് വീട്ടിലേക് വന്നു. അവൾ അതിനെ കുളിപ്പിച്ച് പത്രത്തിൽ കുറച്ചു പാല് കൊടുത്തപ്പോൾ അതു കുടിക്കു ന്നതു കണ്ട് മിനി കുട്ടിക്ക് ഒരു പാട് സന്തോഷമായി. അമ്മു വെന്ന് പേരിട്ടാ പൂച്ച കുട്ടി അവളുമായി നല്ല കൂട്ടുകരായി. നല്ലതു പോലെ പഠിച്ചു കൊണ്ടിരുന്ന മിനി കുട്ടിയ്ക്ക് സ്കൂളിലെ പരീക്ഷകൾ വന്നപ്പോൾ മാർക്ക് കുറഞ്ഞുതു കണ്ട് ടീച്ചർ അമ്മയെ വിളിപ്പിച്ച ഒരു പാടു വഴക്കു പറഞ്ഞു. അമ്മു വെന്ന പൂച്ച കുട്ടി യു മായി കളിക്കുന്നതു കൊണ്ടാണ് മിനി കുട്ടിയ്ക്കു മാർക്ക് കുറഞ്ഞത് തെന്ന് അമ്മ ടീച്ചറെ അറിയിച്ചു. വീട്ടിലെത്തി യ അമ്മ മിനി കുട്ടിയെ ഒരു പാടു വഴക്ക് പറയുകയും അമ്മുവിനെ കൊണ്ട് ദൂരെ കളയുമെന്നും പറഞ്ഞു. ഇതു കേട്ട അമ്മുവിന് സങ്കടമായി. ഞാൻ വന്നതുകൊണ്ടല്ലേ മിനി കുട്ടിക്ക് മാർക്ക് കുറഞ്ഞ തെന്നു, അമ്മയുടെ കൈയിൽ നിന്നും അടി കിട്ടിയതെന്നു അമ്മു മിനി കുട്ടി യോട് പറഞ്ഞു. വീട്ടിൽ നിന്നും ഓടി പോയി അമ്മുവിനെ തിരിച്ചെത്തി വേണ്ടി മിനി കുട്ടി രാത്രിയും പകലും പഠിച്ചു പരീക്ഷ കളിൽ നല്ല മാർക്ക് വാങ്ങി വിജയിച്ചു. അതോടു കൂടി അമ്മു തിരിച്ചു വന്നു. എല്ലാവർക്കും ഒരു പാടു സന്തോഷമായി.....
സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |