വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/അതിജീവനം

അതിജീവനം

ഈ നൂറ്റാണ്ട് ഇപ്പോൾ നേരിടുന്ന ഒരു മഹാമാരിയാണല്ലോ കൊറോണ വൈറസ്. ആരോഗ്യ, സാംബത്തിക തലങ്ങളിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ പോലും ഈ മഹാമാരിക്ക് മുന്നിൽ പകച്ച് നിൽക്കുക യാണ്. ഈ കൊറോണക്കാലം നമ്മെ പഠിപ്പിച്ച കുറേക്കാര്യങ്ങളുണ്ട്. അതിലൊന്നാണ് ശുചിത്വം. സോപ്പിട്ട് കൈകൾ കഴുകുക, സാമൂഹ്യ അകലം പാലിക്കുക എന്ന് തുടങ്ങിയ വ്യക്തിപരവും, സാമൂഹ്യപരവുമായ ആരോഗ്യ ശീലങ്ങൾ ഏറെക്കുറേപേരും ഇപ്പോഴാണ് പാലിക്കാൻ തുടങ്ങിയത്. ഇവയെല്ലാം നമ്മുടെ നിത്യ ജീവിതത്തിൽ ആവശ്യമായ ത് തന്നെയാണ്. നാം വ്യക്തി ശുചിത്വം പാലിക്കുന്നതിനോടൊപ്പം പരിസരശുചിത്വവും പാലിക്കേണ്ടതാണ്. നാം ജാഗ്രതയോടെ മുന്നേറേണ്ട കാലമാണിത്. വൈറസിനെ പ്രതിരോധിക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ നല്കിയിട്ടുണ്ട്. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക, സാമൂഹ്യ അകലം പാലിക്കുക എന്നിങ്ങനെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഒറ്റക്കെട്ടായി ഈ മഹാമാരിയെ മറികടക്കാം.

അൽഫിയ എസ്‌.താഹ
5B വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം