Schoolwiki സംരംഭത്തിൽ നിന്ന്
ലോക മഹാമാരിയായ കൊറോണയുടെ ഉറവിടമെവിടെ?
കൊറോണ എന്ന് കേട്ടാലേ ലോകമാം ജനങ്ങൾ പേടി സ്വപ്നത്തിൽ........
ചൈനയിൽ നിന്നോ അതോ അമേരിക്കയിൽ നിന്നോ ഉടലെടുത്ത കൊറോണ എന്നാ മഹാമാ- രിയെ.
നീ ഏഴാം കടൽ കടന്നും ഹിമ പ്രദേശം കടന്നും മരുഭൂമി കടന്നും വിപത്തുകളുമായ് ....
ഭാരത മക്കളെയും തേടി എത്തി.
ദൈവത്തിന്റെ സ്വന്തം നാടായ
കേരളത്തിലും ഉടലെടുത്തു.
ലോക രാഷ്ട്രങ്ങൾ കീഴടക്കിയ.... മഹാമാരിയായ നീ.... ഭാരതത്തിലും....
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും
തലകുനിച്ചിടും മഹാമാരിയായ നിന്നെ....
ഞങ്ങൾ ഒറ്റക്കട്ടായ് പിടിച്ചു കെട്ടും.
നീമൂലമുണ്ടായ വൻ നഷ്ട്ടങ്ങൾ..
ക്ഷേത്രങ്ങളും,പള്ളികളും, തൈക്കാവുകളും നിശ്ചലമായി.
ദൈവങ്ങളെപോലും അടച്ചു പൂട്ടിച്ചു. ജാതിയും മതവും ദൈവങ്ങളെയും തിരിച്ചറിയാഞ്ഞതിൽ നന്മയെയും ഞാൻ വണങ്ങുന്നു.
ഒരു നിയമത്തിനും, രാഷ്ട്രീയത്തിനും പിടിച്ചുമുറുക്കാൻ കഴിയില്ല എന്ന് കരുതിയ മധ്യമെന്ന മഹാമാരിയായ.....വിപത്തിനെ-പോലും പിടിച്ചു കെട്ടി നിൻ കരുത്ത് കൊറോണേ.
എല്ലാ മതങ്ങൾക്കും പാഠമായി നീ വളർന്നു കൊറോണേ..........
ഒരു ജാതി,ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് ഓർമ്മിപ്പിക്കാൻ കഴിഞ്ഞ മഹാമാരി നിന്നെ ഈ അവസരത്തിൽ എല്ലാവരെയും ഒരുപോലെ നാം തിരിച്ചറിഞ്ഞ ഒരു വലിയ സത്യവും നന്മയായി നിന്നിലുണ്ട്.
ഹിന്ദു എന്നോ, മുസ്ലിം എന്നോ, ക്രിസ്ത്യനി എന്നോ ഇല്ലാതെ മതഭേദമന്യേ
നീ എല്ലാവരിലും ഒരുപോലെ വിളയാടുകയല്ലേ.
ജാതി മതമില്ല മത്സരങ്ങളില്ല വെറും മനുഷ്യ ജീവികൾ മാത്രം മെന്നു മനസ്സിലാക്കിയ നിൻ നന്മയെയും നമിക്കുന്നു.
വ്യവസായ സ്ഥാപന.... വാണിജ്യ സ്ഥാപനങ്ങളും മത വിശ്വാസങ്ങളും അടിച്ചമർത്തി നിൻ കരുത്തിൽ.
പ്രജകളെ കാർന്നുതിന്നുന്ന വർഗ്ഗിയ വാദികളെയും രാഷ്ട്രീയ കിങ്കരൻമാരെയും, മത പ്രഭാഷകരേയും അടിച്ചമർത്തി നിൻ വിജയം.... കൊയ്തു.
ലോകമെന്ന അഖിലത്തെയും ഒരു ചങ്ങലയാൽ കൊടും- പൂട്ടിട്ടു പൂട്ടി കൊണ്ട് ബന്ധനസ്‌ഥനാക്കി.
കൊറോണ എന്ന മഹാ മാരി നീ ലോകം മുഴുവൻ വ്യാപിച്ചു നിൻ നന്മയും തിന്മയും വിതച്ചു.
നിന്റെ നന്മകൾചൂണ്ടിക്കാട്ടിയ
ഞങ്ങളോടൊപ്പം നിന്റെ തിന്മയിൽ ലോകം മുഴുവനും മരിച്ചുവീണ മനുഷ്യ ജീവനുകളുടെ കുടുംബമാം വേദനയും ചുണ്ടടിക്കാട്ടുന്നു ഞാൻ.
ഈ കൊറോണ എന്ന മഹാ മാരിയേ പിടിച്ചു കെട്ടുന്ന ഡോക്ടർമാർ, നേഴ്സുമാർ, പോലീസുകാർ,ജന പ്രതിനിധികൾ, മന്ത്രിമാർ എന്നിവർക്കും എന്റെവിനീതമായ വിജയ പ്രാർത്ഥനയും...... അർപ്പിച്ചുകൊള്ളുന്നു..
ഏതു മഹാമാരിയെയും പിടിച്ചു കെട്ടും ഭാരതമാം മക്കൾ നിന്റെ നന്മ തിന്മ മനസ്സിലാക്കി ദൈവത്തിന്റെ നാടായ കൊച്ചു സാക്ഷര കേരളം ദൈവത്തിന്റെ സ്വന്തം നാട്. "തിരികെ പോകൂ കൊറോണേ ഞങ്ങൾ പൂട്ട് തകർത്ത് വിജയം കൈവരിക്കും".
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത
|