വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം

പ്രകൃതി ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് പരിസ്ഥിതി മലിനീകരണം മനുഷ്യൻ ഉപയോഗിച്ചു തള്ളുന്ന മാലിന്യങ്ങൾ കാരണം വായു, ജലം , മണ്ണ്, ആഹാരം, തുടങ്ങിയവയെല്ലാം വിഷമയമായി കഴിഞ്ഞു എത്രയോ ജീവികൾക്കു വംശനാശം സംഭവിച്ചു പെറ്റമ്മയെ പോലെ നമുക്ക് ആശ്രയവും അഭയവും നൽകുന്ന ഭൂമിക്ക് നമ്മൾ ചരമഗീതം പാടുകയാണ് നമ്മൾ ഉണർന്നു പ്രവർത്തിച്ചേ മതിയാകൂ ഇനിയും താമസിച്ചു കൂടാ നമ്മുടെ ഓരോരുത്തരുടെയും സ്നേഹത്തോടും കാരുണ്യത്തോടു മുള്ള പരിചരണം ഇന്നു ഭൂമിക്ക് ജീവൻ നിലനിൽക്കണമെങ്കിൽ ആവശ്യമാണ് ഈ പ്രകൃതിയെ സംരക്ഷിച്ച് കാത്തുസൂക്ഷിക്കേണ്ട ചുമതല നമ്മളോരോരുത്തരുടെയും ഉത്തരവാദിത്വമാണ് പ്രകൃതിയെ മാലിന്യ മുക്തംമാകേണ്ടത് നമ്മുടെ നിലനിൽപ്പിന്റെ ആവശ്യമാണ്. പ്രകൃതിയെ സംരക്ഷിക്കുന്നതിനുള്ള പരിശ്രമം നമ്മുടെ ദിനചര്യയുടെ ഭാഗമായി മാറണം.

ആർജജ ബിനീഷ്
3 B വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം