1 Million Toofan Goals @ World Cup 2026

വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്

1 മില്യൺ തൂഫാൻ ഗോൾ ചലഞ്ചിന്റെ ഭാഗമായി ഈ വിദ്യാലയത്തിൽ നിന്നുള്ള ഗോൾ ചിത്രങ്ങൾ.

ഗോൾ ചിത്രങ്ങൾ

ഗോൾ 2026

2026 കാല്പന്തുകളി പ്രേമികൾക് ആവേശത്തിന്റെ വർഷമാണ് . ജൂൺ മാസത്തിൽ തുടങ്ങിയ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ സ്വീകാര്യതയും ജനകീയ സ്വഭാവവും പരമാവധി പ്രയോജനപ്പെടുത്തുവാൻ ലഹരി വിമുക്തമായ ജീവിതത്തിന്റെ പ്രാധാന്യം അറിയിക്കുന്ന സന്ദേശങ്ങൾ ഉൾപ്പെടുത്തി ജൂൺ 12  ആം തിയതി വെള്ളിയാഴ്ച രാവിലെ 11 :30 മുതൽ  സ്കൂൾ ഗ്രൗണ്ടിൽ  "Toofan  one  million  goals"  penalty  shootout  മത്സരം അരങ്ങേറി . സ്കൂൾ ഹെഡ്മിസ്ട്രസ് ഗോൾ അടിച്ചു പരിപാടി ഉദ്‌ഘാടനം ചെയ്തു .  കുട്ടികൾ മൂന്ന് പൂളുകളിലായി ആവേശത്തോടെ പങ്കെടുത്ത മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു .  

തുടർന്നുള്ള ദിവസങ്ങളിലും കുട്ടികൾക്കു പരമാവധി ഗോളുകൾ അടിക്കാൻ പറ്റും വിധത്തിൽ സ്കൂൾ ഗ്രൗണ്ടിൽത്തന്നെ ക്രമീകരണം നടത്തിയിരിക്കുന്നു .