മിഴികളിൽ നിറഞ്ഞ ചാരുത
മാഞ്ഞു പോകയോ ?
മിഴികൾ ഒരുക്കിയ വിരുന്നുകൾ
ഇന്ന് വെറും ഓർമകളായി ...
ഇനിയും കാഴ്ചകൾക്കായി ...
മനം തിരയുമ്പോഴും ..
ഇന്നലെകൾ ഒരുക്കിയ
കാഴ്ചകൾ എന്നോടായി ..
ഇനിയും ഉണരും ...ഇ നാട്
ഇനിയും നീ കാത്തിരിക്കുക
നാടുണരും വരെ
കാഴ്ചകൾ തെളിയും വരെ