വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/ലൈബ്രറി റീഡിംഗ് റൂം

Schoolwiki സംരംഭത്തിൽ നിന്ന്
തിരുവനന്തപുരം ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്. 1964 ഒരു അപ്പര‍്‍ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1979-ൽ ഈ സ്ക്കൂൾ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ദീർഘമായ ഒരു പാരമ്പര്യ ത്തിന്റെയും അഭിമാനാഹർമായ നിരവധി നേട്ടങ്ങളുടെയും ഒരു നീണ്ട പട്ടിക ഇതിനു പിന്നിലുണ്ട്. ലൈബ്രറി റീഡിംഗ് റൂം, ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യ മുള്ള കംപ്യൂട്ടർ ലാബ് , എൽ.സി.ഡി.പ്രൊജക്ടർ, സ്ക്കൂൾ സൊസൈറ്റി, മനോഹരമായ അസംബ്ളി ഗ്രൗണ്ട് , സ്ക്കൂൾ ബസ് സൗകര്യം തുടങ്ങിയവ എടുത്തു പറയത്തക്ക സവിശേഷതകളാണ്.

ശ്രീമതി. സിനിമോൾ ടീച്ചറിന്റെ നേതൃത്വത്തിൽ ലൈബ്രറി വളരെ ഭംഗിയായി നടക്കുന്നു.

ആയിരത്തിലധികം പുസ്തകങ്ങൾ  ഉണ്ട്.  എല്ലാ വിദ്യാർത്ഥികൾക്കും ലൈബ്രറിയിൽ പോയി വായിക്കുന്നതിനായി അവസരം നൽകുന്നുണ്ട്.  ഏറ്റവും കൂടുതൽ പുസ്തകം വായിച്ച കുറിപ്പ് തയ്യാറാക്കുന്നവർക് ക്യാഷ് അവാർഡ് എല്ലാ വർഷവും നൽകുന്നു.  വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.  ലൈബ്രറിക്കായി പ്രത്യേക പെരിയഡുകൾ നൽകുന്നു.  വായന മത്സരങ്ങൾ നടത്തുന്നു.