വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/അക്ഷരവൃക്ഷം/ മാറ്റേണം മഹാമാരിയെ

മാറ്റേണം മഹാമാരിയെ


ഓടുന്നു നമ്മൾ, ചക്രങ്ങളാം
ജീവിതത്തിൽ, സമയാതീതമായി.
കണ്ടില്ല നാം, കേട്ടില്ല നാം
ജീവിതത്തിൽ സ്ഫുരിക്കുന്ന കാര്യങ്ങൾ.
കൊറോണയെന്നാ മഹാമാരി തന്നിൽ, കുറേ ജീവനുകൾ പൊലിഞ്ഞുപോയി,
നാളത്തെ ലോക നന്മയെ കാക്കാൻ കഴിയുന്നവരാവും അവർ !
ഈ വിപത്തിനെത്തോൽപ്പിക്കാൻ
ഒന്നേ ചെയ്യേണ്ടു,തനിച്ചിരിക്കാം....
തനിച്ചിരുന്നൊരുമിച്ചു മാറ്റണം
ഈ മഹാമാരിയെ ഭൂമിയിൽ നിന്ന്..
അമാനുഷികമാം ഒന്നുംവേണ്ട,
മാനുഷികമാം ചിലപ്രവൃത്തിമതി !
മറ്റുള്ളവർ സുരക്ഷിതരായാലേ നാം സുരക്ഷിതരാവു എന്നോർക്കണം !
അകലം പാലിച്ചടുക്കേണം
മനസ്സുകൾ, നാളെക്കായി
ചെറു നാളുകളിൽ മറക്കണം
സൗഹൃദം ഊറുന്നാ ഒത്തൊരുമിക്കൽ..
നമ്മുടേതാം ചില അശ്രദ്ധ മതി, എത്രയോ സ്വപ്‌നങ്ങൾ നശിച്ചു പോകാൻ?
മനസ്സുകൾ കൂട്ടിക്കെട്ടി
ശരീരങ്ങൾ അടർത്തി മാറ്റണം !!

നന്ദന എസ്
9E വിക്ടറി ഗേൾസ് എച്ച്. എസ്. നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത