വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/അക്ഷരവൃക്ഷം/പരിഭ്രാന്തിയല്ല പ്രതിരോധമാണ് വേണ്ടത്.

പരിഭ്രാന്തിയല്ല പ്രതിരോധമാണ് വേണ്ടത്.

ലോക ജനത അനുഭവിക്കുന്ന കോവിഡ്-19 എന്ന മാരകമായ പകർച്ചവ്യാധിയെ നമ്മൾ മലയാളികൾ അതിജീവിക്കും. അങ്ങനെയുള്ള ഒരു അതിജീവനത്തിന്റെ അനുഭവമാണിത്.

ദിവ്യമോൾ ഉറങ്ങിയിട്ട് ദിവസങ്ങളായി. എപ്പോഴുംഅമ്മയെ കാണാൻ കഴിയാത്തതിന്റെ സങ്കടങ്ങൾ നിറഞ്ഞ ആ മനസ്സ് വിങ്ങുകയാണ്. വഴിയിൽ കൂടെ പോകുന്നവരോട് അമ്മ എവിടെ എന്നവൾ അന്വേഷിക്കും. അമ്മ രഞ്ചു ഗവ:ജനറൽ ആശുപത്രിയിലെ നേഴ്സ് ആണ്. ഐസൊലേഷൻ വാർഡിലെ നിരീക്ഷകരെ ശുശ്രൂഷിക്കുകയാണ് രഞ്ചു. രഞ്ചു വീട്ടിൽ പോയിട്ട് ആഴ്ചകളായി. വീട്ടിൽ പോകണം എന്ന ആഗ്രഹം മാത്രം പോരല്ലോ. രഞ്ജുവിനെ പോലെ എത്രയോ ആരോഗ്യ പ്രവർത്തകർ രാവും പകലും എന്നില്ലാതെ രോഗികളെ ശുശ്രൂഷിക്കുന്നു. അവരുടെ ബുദ്ധിമുട്ടുകൾ നമ്മൾ അറിയുകയും അവരോട് സഹകരിക്കുകയും ചെയേണ്ടത് നമ്മുടെ കടമയാണ്. രഞ്ചു ശുശ്രൂഷിച്ചു കൊണ്ടിരുന്ന വാർഡിൽ കുട്ടികൾ ഉൾപ്പടെ 8 പേർ ആയിരുന്നു ഉണ്ടായിരുന്നത്. 1 വയസ്സുമുതൽ 6 വയസ്സുവരെയുള്ള കുട്ടികളായിരുന്നു ആ വാർഡിൽ. അതിൽ ഒരാൾക്ക് മാത്രമായിരുന്നു കൊറോണ സ്ഥിരീകരിച്ചത്. നിർഭാഗ്യ വശാൽ ആ ഡ്യൂട്ടിക്കിടയിൽ രഞ്ചുവി നും രഞ്ചുവിന്റെ കൂട്ടുകാരിക്കും കൊറോണയുടെ അടയാളങ്ങൾ കാണാനിടയായി. ആദ്യം അവർ ഭയന്നെങ്കിലും " പരിഭ്രാന്തിയല്ല പ്രതിരോധമാണ് വേണ്ടത്" എന്നവർ മനസ്സിലാക്കി. അവർ ഉടനെ തന്നെ മറ്റു ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ചു ചികിത്സ ഉറപ്പാക്കി.

അവർ ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ വൃത്തിയാക്കി, ദിവസേന മുടങ്ങാതെ രണ്ടോ മൂന്നോ പ്രാവശ്യം കുളിക്കുകയും, മാസ്ക് ഉപയോഗിക്കുകയും, ചൂടുള്ള ആഹാരപദാർത്ഥങ്ങൾ കഴിക്കുകയും തണുപ്പിനെ അകറ്റുകയും ചെയ്തു. കൂടാതെ പണ്ടത്തെ അമ്മമാരുടെ തൊണ്ടവേദന, ശ്വാസതടസ്സം, കഫം എന്നീ അസുഖങ്ങളുടെ ശമനത്തിന് ചെയ്യാവുന്നതെല്ലാം അവർ ചെയ്യുകയും, ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങളെല്ലാം സ്വീകരിച്ച അവർ ആദ്യം ടെസ്റ്റ്‌ ചെയ്തപ്പോൾ +ve ആയിരുന്നെങ്കിലും തങ്ങളാൽ കഴിയുന്നത്ര പ്രധിരോധശേഷി വർധിപ്പിക്കുകയും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങളും പാലിച്ചതിനു ശേഷം ടെസ്റ്റ്‌ ചെയ്തപ്പോൾ -ve ആയിരുന്നു രണ്ടു പേർക്കും.

കുറച്ചു നാളത്തെ വിശ്രമങ്ങൾക്ക് ശേഷം അവർ വീണ്ടും കോറോണയ്ക്കെതിരെ പോരാടാൻ ഇറങ്ങിയിരിക്കുകയാണ്. എന്നാൽ ഇന്നും ആ പിഞ്ചോമനയുടെ. മനസ്സ് വിങ്ങുകയാണ്. നമുക്ക് വേണ്ടി സ്വന്ധം ജീവനും കുടുംബവും ഒന്നും കണക്കാക്കാതെ കോറോണയ്ക്കെതിരെ പോരാടുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും ഉള്ളിന്റെ ഉള്ളിൽ നിന്നൊരു " ബിഗ് സല്യൂട്ട് "

ഫ൪ഹാന എച്ച് എ൯
8B വിക്ടറി ഗേൾസ് എച്ച്. എസ്. നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം