വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/അക്ഷരവൃക്ഷം/കോറോണക്കലി..............

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണക്കലി..............



അവൾ, കലികാലത്തിന്റെ സന്തതി
ജാതിക്കും മതത്തിനും വേണ്ടി,
സ്വത്തിനും സമ്പത്തിനും വേണ്ടി,
ദൂർത്തിനും ആര്ഭാടത്തിനും വേണ്ടി,
തമ്മിൽതല്ലുന്ന മനുഷ്യകോമരങ്ങളുടെ ഇടയിലേക്ക്
നിശബ്ദയായി അദൃശ്യയായി പറന്നിറങ്ങി.....
   
തന്നെ നോക്കി പല്ലിളിച്ചുകാണിച്ച ലോകത്തെ തന്നെ മാറ്റിമറിക്കാൻ-
കഴിയുമെന്ന് സ്വയം വിശ്വസിച്,
സ്വാർത്ഥരായ മനുഷ്യരുടെ ഇടയിൽ അവൾ സംഹാര താണ്ഡവമാടി......

ലോകം തന്നെ നശിപ്പിക്കാൻ കഴയുന്ന,
ആറ്റോംബോംബിന്റെയും അണുബോംബിന്റെയും സൃഷ്ടാക്കളായ-
മനുഷ്യന്, ഒന്നു പിൻവാങ്ങേണ്ടിവന്നു,
അവനവനിലേക്ക് തന്നെയുള്ള ഒരുമടക്കം......

ഇത് തിരിച്ചറിവിന്റെ കാലം
വെട്ടിപ്പിടിക്കാനുള്ള ഓട്ടപാച്ചിലുകൾക്കിടയിൽ നിന്ന് അകന്ന്,
ജീവിതം എന്താണെന്നും,സ്നേഹം എന്താണെന്നും,
വിശപ്പ്
എന്താണെന്നും, കുടുംബം എന്താണെന്നും,
മനുഷ്യൻ മനുഷ്യനെ മനസിലാക്കുന്ന കാലം

ഈ ലോക്ക്ഡൗൺ കാലം
ഒരു തിരിച്ചറിവിന്റേത് കൂടിയാകട്ടെ
അതെ, നാം ഇതിനെയും അതിജീവിക്കും
 
         

നിരഞ്ജന ആ൪ ജെ
9E വിക്ടറി ഗേൾസ് എച്ച്. എസ്. നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത