നമ്മെ വിഴുങ്ങാൻ വന്നൊരു
വൈറസിനെ കോവിഡെന്നു വിളിച്ചു
നമ്മൾ പേടിക്കുമീ വൈറസ്
നമ്മെ പലതും പഠിപ്പിച്ചു
നന്മയും തിന്മയും പഠിപ്പിച്ചു
നമ്മളൊന്നാണെന്നും പഠിപ്പിച്ചു
രാഷ്ട്രീയവുമില്ല രാജാവുമല്ല
കേവലം നാം മർത്ത്യരാണെന്ന് പഠിപ്പിച്ചു
പണവും വേണ്ടാതായി
പദവിയും വേണ്ടാതായി
പാർപ്പിടം സ്വർഗ്ഗമാണെന്നും
പഠിപ്പിച്ചു
മനസ്സിനെ ഒന്നാക്കാൻ പഠിപ്പിച്ചു
'ശാരീരിക അകലം പാലിക്കാൻ പഠിപ്പിച്ചു
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും
ചെയ്യുവാൻ നമ്മെ പഠിപ്പിച്ചു
നിപയേ നമ്മൾ തുടച്ചു നീക്കി
പ്രളയത്തെ നമ്മൾ അതിജീവിച്ചു
നമ്മെ തകർക്കാൻവന്നൊരു വൈറസെ
നിന്നെയും നമ്മൾ തകർത്തെറിയും