എന്റെ മുറ്റത്തെ പൂന്തോട്ടം
പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം
മഞ്ഞ നിറത്തിൽ ചെട്ടിപ്പൂ
ചുവന്ന നിറത്തിൽ ചെമ്പരത്തി
സുഗന്ധം പൂശി മുല്ലപ്പൂ
സുന്ദരിയായ പനിനീർപ്പൂ
പാട്ടുപാടി വണ്ടുകളും
നൃത്തം ചവിട്ടി പൂമ്പാറ്റയും
തേനുണ്ണാൻ തേനീച്ച എത്തി... ഹാ... ഹാ...
എന്നുടെ പൂന്തോട്ടത്തിൽ ആഘോഷം.. !!
🦋 🦋 🦋
🍁🌹🌱🌿🌻...