വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/"നമ്മുടെ പരിസ്ഥിതി"

Schoolwiki സംരംഭത്തിൽ നിന്ന്
"നമ്മുടെ പരിസ്ഥിതി"

നമ്മൾ ജീവിച്ചിരിക്കുന്ന ചുറ്റുപാടുമാണ് പരിസ്ഥിതി. പക്ഷി മൃഗാതികളും സസ്യ ലതാതികളും അടങ്ങിയിരിക്കുന്ന ഒരു വലിയ ലോകമാണ് പരിസ്ഥിതി. ഈ പരിസ്ഥിതിയിൽ ഇണങ്ങിയാണ് നമ്മുടെ ജീവിതവും. പരിസ്ഥിതിയിലുണ്ടാവുന്ന വ്യതിയാനവും മറ്റും സകല ജീവജാലങ്ങളെയും ബാധിക്കുന്നു. മലിനീകരണം ആണ് പരിസ്ഥിതി നേരിടുന്ന വലിയൊരു പ്രശ്നം. മനുഷ്യർ പുതിയ കണ്ടുപിടിത്തങ്ങൾ നടത്തുന്നു. അതോടൊപ്പം തന്നെ പരിസ്ഥിതിയിൽ നന്നായി മാറ്റം സംഭവിച്ചിരിക്കുന്നു. പുതിയതും വലുതുമായ ഫാക്ടറികൾ നമുക്ക് പരിചിതമാണ്. എന്നാൽ ആ ഫാക്ടറികളിൽ നിന്ന് പുറന്തള്ളപ്പെടുന്ന വിഷ വാതകം പല ജീവജാലങ്ങൾക്കും ദോഷമാണ് അതുപോലെ തന്നെ പ്ലാസ്റ്റിക് വസ്തുക്കൾ ജലാശയങ്ങളിൽ വലിച്ചെറിയുന്നത് ജലമലിനീകരണത്തിനും കാരണമാകുന്നു. ഇങ്ങനെ പരിസ്ഥിതിയിൽ സംഭവിക്കുന്ന ദുഷ്കരമായ മാറ്റം കൊണ്ട് മാനവരാശിയെ പിടിച്ചു കുലുക്കുന്ന പല മഹാ മാരികളും (kovid-19)ഉണ്ടാവുന്നു.

AFIYA. M. T
3B വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം