വാഴപ്പള്ളി സെന്റ് തെരേസാസ് എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതിയിലെ പ്രാകൃതം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയിലെ പ്രാകൃതം

"മണ്ണിന്റെ മണമുള്ള മനുഷ്യൻ " എന്ന പേരിന് അർഹരായ നമ്മുടെ പൂർവികർ.
പ്രകൃതിയെ പ്രണയിച്ച കവിഹൃദയങ്ങൾ പൂവിനും പുല്ലിനും പൂമരച്ചോടിനും പുൽച്ചാടിയണ്ണനും പൂത്തുലഞ്ഞ പൂവസന്തം സമ്മാനിച്ച പ്രകൃതി !
നിളയുടെ നീരിനാൽ നരനുടെ നാവിനെ നാട്യംപടിപ്പിച്ച, പ്രകൃതിയാം അമ്മ !
എന്നാൽ, ഇന്ന് ഈ പറഞ്ഞ പ്രകൃതിയ നമുക്ക് അനുഭവിക്കാനാവില്ല കാരണം പ്രകൃതി ഇന്ന് പ്രകൃതങ്ങളാൽ നിറഞ്ഞിരിക്കുന്നു പ്രകൃതിയുടെ പാർഷവം പിളർന്നുകൊണ്ട് "പ്ലാസ്റ്റിക്കെന്ന" പാഷാണം പ്രകൃതിയെ അനുദിനം തളർത്തുന്നു. ഇന്ന് കവികൾ പ്രകൃതിയെ അല്ല അവയിലെ പ്രകൃതങ്ങളെപ്പറ്റി കവിത പാടുന്നു. നാട്യം പഠിപ്പിച്ച നിളയുടെ നീര് അശേഷം ഇല്ലാതായി.
"എങ്കിലും മനുഷ്യ നീ ചെയ്തനീതിതൻ തെളിവായി വന്നു പ്രളയത്താണ്ഡവങ്ങൾ."
ഇരുമ്പുകൈകളാൽ കീറിയ മാറിലേക്ക് നറുമലരിതളുകൾ നൽകി നമിക്കാം.
പ്രകൃതിയെ വർണിക്കുന്ന കവികളും, മണ്ണിന്റെ മണമുള്ള മനുഷ്യനെയും നമുക്ക് നഷ്ടമായി !
എങ്കിലും ഒരുനാൾ തിരികെ വരുമെന്ന പ്രതീക്ഷയോടെ.

റോസ് മരിയ ജോജി
4 ബി വാഴപ്പള്ളി സെന്റ് തെരേസാസ് എൽ പി എസ്
ചങ്ങനാശ്ശേരി‌ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം