വാണീവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/അനുഭവ കുറിപ്പ്
കൊറോണ തകർത്ത വേനലവധി
ഈ അധ്യായന വർഷത്തിലെ അവസാന ഉത്സവമായ പഠനോത്സവത്തിന്റെയും പരീക്ഷയുടേയും തിരക്കിലായരുന്നു നമ്മൾ . മാർച്ച് പത്തിനും പതിവ് പോലെ ഞങ്ങൾ സ്കൂളിലെത്തി . പെട്ടെന്നാണ് വെള്ളിടി പോലുള്ള ഒരു വാർത്ത കാതിലെത്തിയത് . 7ാം ക്ലാസ്സുവരെയുള്ള പരീക്ഷകൾ ഒഴിവാക്കിയെന്ന്.ആദ്യം അതത്ര കാര്യമായി എടുത്തില്ല , പിന്നീടാണറിഞ്ഞത് മാർച്ച് 31 വരെ സ്കൂൾ അടച്ചെന്ന് . ഞങ്ങളുടെ എല്ലാ പദ്ധതികളും പൊളിഞ്ഞു . ഹെഡ് ടീച്ചറുടെ റിട്ടയർമെന്റ്, നമ്മുടെ സെന്റോഫ് ,സ്കൂൾ വാർഷികം,കലാപരിപാടികൾ ഹോ ഓർക്കാൻ വയ്യ.അടുത്ത ദിവസം മുതൽ വീട്ടിൽ തന്നെ . ആദ്യ ദിവസം വലിയ മടുപ്പൊന്നും തോന്നിയില്ല. പിന്നീടങ്ങോട്ട് കാര്യമായി ഒന്നും ചെയ്യാൻ ഇല്ലാതത്തിന്റെ വിങ്ങലായിരുന്നു . പതിവിനു വിപരീതമായ ഈ അവധികാലത്തെ ഉൾക്കോള്ളാൻ എനിക്ക് തീരെ ആയില്ല . നമ്മുടെ മാവും മാഞ്ചോടും കളികളും ഞങ്ങൾക്ക് അന്യമായി . എന്തെങ്കിലുമൊന്ന് ആസ്വദിക്കാനായി ടി വി തുറന്നാലോ ? ഞെട്ടിപ്പിക്കുന്ന വാർത്തകൾക്കൊണ്ട് കാത് അസ്വസ്ഥമാകുന്നു . എങ്ങും കൊറോണ തന്നെ കൊറോണ . ലോകത്തെ മുഴുവൻ വിറപ്പിക്കാൻ എന്ത് കഴിവാണ് കൊറോണ എന്ന കുഞ്ഞു വൈറസ്സിന് പ്രകൃതി നൽക്കിയത് . എന്തിനും ഏതിനും പണം മതിയെന്ന മനുഷ്യരുടെ അഹങ്കാരത്തിന് തിരിച്ചടിയാകുമോ ഇത് . മനസ്സിന്റെ ആകുലത കൂടി കൂടി വരാൻ തുടങ്ങി . അപ്പോഴാണ് ആശ്വാസമെന്നോണം സർക്കാർ വക കുട്ടികൾക്കായി ചില പദ്ധതികൾ . ഇത് നമ്മെ മറ്റൊരു ലോകത്തേക്ക് കൂട്ടി കൊണ്ട് പോയി . കളികളും പാട്ടുകളും കൂടാതെ സ്വന്തം കഴിവുകൾ വികസിപ്പിക്കാനും ഇത് അവസരമൊരുക്കി . സമ്പന്ന രാഷ്ട്രങ്ങളിൽ മരിച്ച് വീഴുന്ന ലക്ഷകണക്കിന് ജീവനുകൾ മനസ്സിനെ ഒരു ശവ പറമ്പാക്കി മാറ്റുന്നു . പക്ഷേ നമ്മുടെ ഈ കൊച്ച് കേരളത്തിന്റെ ആരോഗ്യ നേട്ടങ്ങളിൽ ഞാനേറെ അഭിമാനിക്കുന്നു . ഒരു പക്ഷേ ഞാൻ മാത്രമായിരിക്കില്ല ലോകജനത മുഴുവൻ നമ്മുടെ കൊച്ച് നാടിന്റെ നേട്ടത്തിൽ അത്ഭുതപ്പെടുകയായിരിക്കും . അടുത്ത അധ്യയന വർഷമെങ്കിലും സന്തോഷത്തിന്റെയും സമാധാനത്തിന്റേതുമാകാൻ പ്രാർഥിക്കുന്നു
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ