വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/വൈറസ് കുടുംബം

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ് കുടുംബം

          കുറേ കാലങ്ങൾക്കുമുമ്പ് അച്ഛനും അമ്മയും രണ്ടു സഹോദരങ്ങളും അടങ്ങിയ ഒരു വലിയ വൈറസ് കുടുംബമുണ്ടായിരുന്നു. വലിയതെന്നുപറയാൻ കാരണം ഇവർ മനുഷ്യന്റെ ഉള്ളിൽ ചെന്നാൽ അവരെ ദ്രോഹിക്കുന്നവരാണ്. അച്ഛന്റെ പേര് പോളിയോ. അമ്മയുടെ പേര് ക്യാൻസർ. മൂത്തജേഷ്‌ഠന്റെ പേര് നിപ. ഇളയസഹോദരന്റെ പേര് കൊറോണ (kovid-19). മനുഷ്യന്റെ ദേഹത്തു ചെല്ലാൻ ഇവർ പഠിച്ചപണി പതിനെട്ടും നോക്കും. ഒടുക്കം ഇവർ അവരുടെ ആഗ്രഹം നിറവേറ്റുകയും ചെയ്യും. അച്ഛൻ,  പോളിയോ മനുഷ്യരുടെ ഉള്ളിൽ കയറിയെങ്കിലും അച്ഛൻ ദയനീയമായി മനുഷ്യരുടെ മുന്നിൽ തോറ്റു. അമ്മയായ ക്യാൻസർ ഭർത്താവിന്റെ മരണത്തിൽ പ്രതികാരം ചെയ്യാൻ തുനിഞ്ഞിറങ്ങി. പക്ഷെ തോറ്റു തോറ്റില്ല എന്ന മട്ടിലാണ് നിപ എന്ന മൂത്തമകൻ മനുഷ്യരുടെ മുന്നിൽ യുദ്ധം ചെയ്‌തെങ്കിലും അവനെ എന്നെന്നേക്കുമായി ഇല്ലാതാക്കി. അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും മരണത്തിൽ പ്രതികാരം തീർക്കാൻ കൊറോണ യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്. മനുഷ്യർ ഇപ്പോൾ മുട്ടുകുത്തുകയാണെങ്കിലും അവന്റെ സ്ഥിതി എന്താകും എന്ന് നമുക്ക്  കണ്ടറിയാം     

നിഹാല നിസാർ. പി
3 വലിയന്നൂർ നോർത്ത് യു. പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ