വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/കേരളം അതിജീവിക്കുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
കേരളം അതിജീവിക്കുന്നു

         ശുചിത്വം ആരോഗ്യത്തിന്റെ ഒരു ഭാഗം   തന്നെയാണ്. ഇതില്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് നാമിന്ന് വീടിന്റെ പുറത്ത് തന്നെ ഇറങ്ങാൻ കഴിയാതെ പേടിയോടെ ജീവിക്കേണ്ടി വന്നത്. ഭയപ്പെടുന്ന ആ ശുചിത്വമില്ലായ്മ കൊറോണ എന്ന പേരിൽ ലോകം എമ്പാടും  പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നു.         കൊറോണ എന്ന ഈ വൈറസ്  ആദ്യം ചൈനയിലായിരുന്നു വന്നെത്തിയത്. അവരുടെ ഭക്ഷണരീതി കാരണം വന്ന രോഗമാണിത് എന്ന് പറയാം. അതിന്ന് പടർന്ന് ഓരോ രാജ്യത്തെയും ആയിരക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കുന്നു. നമ്മുടെ ഇന്ത്യാ രാജ്യത്തേയും കേരള സംസ്ഥനത്തേയും കൂടി പിടികൂടിയിരിക്കുന്നു. കുറേ ആളുകൾ മരിക്കുന്നു. കുറേ ആളുകൾക്ക് രോഗം ഭേദം ആകുന്നു. രാജ്യമാകെ ലോക്ക് ഡൌൺ ആയതുകൊണ്ട് കുറേ ആളുകൾ ഭക്ഷണത്തിനായി അലയുന്നു. ഇവർക്ക് ഭക്ഷണം ഏർപ്പാടു ചെയ്യാൻ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തിക്കുന്നു.           കൊറോണ എന്നാ ഈൗ മഹാമാരിയെ ഇല്ലാതാക്കാൻ  ആരോഗ്യ പ്രവത്തകർ, പോലിസുകാർ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവർ  കഠിനപ്രയത്നം ചെയ്യുന്നു.അവരാണ് യഥാർത്ഥ നായകർ. അതിനോടൊപ്പം തന്നെ നമ്മുടെ കരുതൽ കൂടി വേണം.        ആ സുന്ദര ഭൂമിയെ നമ്മുക്ക് തിരിച്ചു പിടിക്ക്ണം. അതിനായി നമ്മുക്ക് അണിചേരാം .

ഋതുനന്ദ് സന്തോഷ്‌
6 വലിയന്നൂർ നോർത്ത് യു. പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത