വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/അതിനീവനത്തിന്റ നാളുകൾ

അതിനീവനത്തിന്റ നാളുകൾ

             വിഷു കാലത്തിന്റെ ഓർമ്മയും ആയാണ് അമ്മു കിടന്നത്. അവൾ ഉറങ്ങി സ്വപ്നത്തിന്റെ മടിത്തട്ടിലേക്ക് വീണു.    മഞ്ഞപ്പാവാടകൾ തൂങ്ങിയാടുന്നതുപോലെ കൊന്നപ്പൂക്കൾ പൂത്തുലഞ്ഞു!!..   അച്ഛൻ വരാൻ ഇനി ആറ് ദിവസം,  അഞ്ചുദിവസം എന്നിങ്ങനെ എണ്ണി എണ്ണി  കൊണ്ട് കാത്തിരുന്നു. അതുകൂടാതെ മനസ്സിൽ ഓടിമറയുന്ന പടക്കങ്ങൾ. അച്ഛൻ വന്നാൽ കുറെ പടക്കങ്ങൾ,  വിഷുക്കോടികൾ, ദൂരെ ക്കുള്ള യാത്ര ഇതൊക്കെ കണ്ടു കൊണ്ടിരിക്കെയാണ് അമ്മുവിന്റെ അമ്മ വിളിച്ചത്. അമ്മു സ്വപ്നത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു അവളുടെ അമ്മ പറഞ്ഞു "വേഗം പോയി റെഡിയാകൂ സ്കൂളിൽ പോകേണ്ടതല്ലേ"?....!!         അമ്മുവിന്റെ ക്ലാസ് ടീച്ചർ ക്ലാസ് എടുക്കുന്ന സമയം സ്കൂൾ പ്യൂൺ ക്ലാസ് ടീച്ചർക്ക് മെമ്മോ കൊടുത്തു. അത് ടീച്ചർ ഉറക്കെ വായിച്ചു. അതിൽ കൊറോണ എന്ന വൈറസ് പടർന്നു പിടിക്കുന്നതിനാൽ സ്കൂളിന് അവധി പ്രഖ്യാപിച്ചു എന്നാണുള്ളത്. അമ്മുവിന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. കാരണം അവളുടെ സ്കൂൾ പഠനയാത്ര പോയില്ല, സ്കൂൾ വാർഷികം കഴിഞ്ഞില്ല, ഓരോ പരിപാടിയും തീരുമാനിച്ചിട്ടിരിക്കുന്നതിനിടെയാണ് ഈ തീരുമാനം വന്നത്. അമ്മു വീട്ടിലേക്ക് സങ്കടത്തോടെ നടന്നു      അമ്മു വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചു കിടന്നു. അച്ഛൻ വരുന്നതും പുത്തൻ വിഷുക്കോടി ഇടുന്നതും പടക്കം പൊട്ടിക്കുന്നതും സ്വപ്നംകണ്ടു.....         സൂര്യൻ കടലിൽ നിന്നും കുളിച്ച് വന്നിട്ടും അമ്മു എഴുന്നേറ്റില്ല. അമ്മുവിനെ അവളുടെ അമ്മ കുറെ വിളിച്ചു അങ്ങനെ അവൾ സ്വപ്നത്തിൽ നിന്നും ഉണർന്നു. അമ്മു എഴുന്നേറ്റ് നോക്കുമ്പോൾ അമ്മുവിന്റെ മുത്തച്ഛൻ വാർത്തയിൽ മുഴുകി ഇരിക്കുന്നുണ്ടായിരുന്നു. വാർത്തയിൽ മരണം കൂടുന്നു വെന്നും ലോകമാകെ പടരുന്നു മെന്നും ആയിരുന്നു. പെട്ടെന്നാണ് അതിന് അടിയിലൂടെ മിന്നിമറഞ്ഞത് വിദേശത്തു നിന്നും മറുനാട്ടിൽ നിന്നും വരുന്നവർക്കാണ്  കൊറോണ എന്ന രോഗം അധികമായും പിടിപെട്ടിട്ടുള്ളത്. അതുകൂടാതെ പ്രവാസികൾക്കിനി നാട്ടിൽ വരാൻ കഴിയില്ല. കാരണം ഈ വൈറസ് കൂടിക്കൂടി വരുന്നതല്ലാതെ കുറയുന്നില്ല. അതുകൊണ്ടുതന്നെ വിമാനങ്ങൾ  നിർത്തിവെച്ചിരിക്കുന്നു. രാജ്യമൊട്ടാകെ ലോക്ക്- ഡൗണിൽ ആയിരിക്കുന്നു. പുറത്തിറങ്ങാതെ വീട്ടിൽ ഇരിക്കാനാണ് വാർത്തയിലൂടെ അങ്ങുമിങ്ങുമായി മിന്നി മറയുന്നത്. അമ്മു അപ്പോൾ അമ്മുവിന്റെ അച്ഛന് നാട്ടിലേക്ക് വരാൻ കഴിയില്ല എന്നും ഉത്സവവും ആഘോഷങ്ങളും ഇല്ലെന്ന് കേട്ടപ്പോൾ അമ്മുവാകെ തരിച്ചുനിന്നു. പിന്നീടവൾ ആശ്വസിച്ചു ഈ വൈറസിൽ നിന്നുമുള്ള അതിജീവനത്തിനല്ലേന്ന്. അവൾ സമാധാനിച്ചു.       എന്നാൽ മറ്റുള്ളവർക്ക് പകർത്താനായി നടക്കുന്ന മറ്റുചിലർ. ഇതിനൊക്കെ മാതൃകയായി ഈ കൊച്ചു കുട്ടി വീട്ടിലിരുന്ന് ചിത്രം വരച്ചും പാട്ടുപാടിയും കഥ കേട്ടും ഒരു മീറ്റർ അകലം പാലിച്ച് അനുജന്റെ കൂടെ കളിച്ചു അമ്മു. കൊറോണ എന്ന ഈ വൈറസിനെ എതിരെയുള്ള അതിജീവനത്തിനായി അമ്മുവും ഈ അവധിക്കാലം എവിടെയും പോകാതെ വീട്ടിലിരുന്നു ആസ്വാദ്യകരം ആക്കി മറ്റുള്ളവർക്ക് മാതൃകയായി........ !          

അദ്വയ.പി .യം
6 വലിയന്നൂർ നോർത്ത് യു. പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ