വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും

നമ്മൾ എല്ലാവരും പാലിക്കേണ്ടതും ചെയ്യേണ്ടതുമായ 2 കാര്യങ്ങളാണ് പരിസ്ഥിതി ശുചിത്വവും രോഗ പ്രതിരോധവും. പൊതു സ്ഥലങ്ങളിൽ പോകുമ്പോഴും പാലിക്കേണ്ടതാണ്. നമ്മുടെ വീടിൻെറ ചുറ്റുവട്ടത്തുള്ള പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക്ക് കവറുകളുമൊക്കെ എടുത്തുമാറ്റുക. പിന്നെ പൊട്ടിയ പാത്രങ്ങളിലും ചിരട്ടകളിലുമൊക്കെ കെട്ടികിടക്കുന്ന വെള്ളം എടുത്തുകളയുക. വീടിനുചുറ്റുമുള്ള ചപ്പുചവറുകളും വേസ്റ്റ്സാധനങ്ങളുമൊക്കെ നീക്കം ചെയ്യുക. പിന്നെ പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ വേസ്റ്റ് കുപ്പികളോ കവറുകളോ ഒന്നും വലിച്ചെറിയാതിരിക്കുക. പൊതുസ്ഥലങ്ങളിൽ ഒന്നും തുപ്പതിരിക്കുക. ഇങ്ങനെയുള്ള കാര്യങ്ങൾ നാം പാലിച്ചാൽ നമ്മുടെ വീട്ടിലെയും പൊതുസ്ഥലങ്ങളിലും ഒക്കെ പരിസ്ഥിതിശുചിത്വത്തെ നിലനിർത്താൻ സാധിക്കും. പിന്നെ വേണ്ടത് രോഗപ്രതിരോധമാണ്. നമുക്ക് രോഗങ്ങൾ ഒന്നും വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് കുറേകാര്യങ്ങൾ നമ്മൾ ചെയ്യണം. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങൾ ഈച്ചകൾ കയറാതെ അടച്ചുവയ്ക്കുക. കാരണം പുറത്തുനിന്നുവരുന്ന ഈച്ചകൾ വൃത്തിയില്ലാത്ത സ്ഥലങ്ങളിൽ പോയി ഇരുന്നതായിരിക്കും. നമ്മുടെ ഭക്ഷണസാധനങ്ങളിൽ വന്നിരുന്ന് നമ്മൾ ആ ഭക്ഷണം കഴിക്കുകയാണെങ്കിൽ നമുക്ക് അസുഖം വരാൻ സാധ്യതയുണ്ട്. പിന്നെ പനി, ചുമ, ജലദോഷം... അങ്ങനെ പലരോഗങ്ങളും വരാം അതുകൊണ്ട് നമ്മൾ കുറെ കാര്യങ്ങൾ ശ്രദ്ധിക്കണം. തണുത്ത സാധനങ്ങളൊന്നും കഴിക്കാതിരിക്കുക, തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക. ഇങ്ങനെനെയുള്ള രോഗങ്ങൾ വരാതെ നോക്കാൻ സാധിക്കും. നാട്ടിലെല്ലാം പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊറോണവൈറസ് അഥവാ കോവിഡ് 19 എന്ന മഹാരോഗം തടയാൻ വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ഇതൊക്കെയാണ്. • ഇടയ്ക്കിടെ സോപ്പ് അല്ലെങ്കിൽ സാനിറ്റയ്സർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. • അധികം ആളുകൾ കൂടുന്ന സ്ഥലമായ പള്ളികളിലോ, അമ്പലങ്ങളിലോ, കല്ല്യാണങ്ങൾക്കോ പോകാതെ ഇരിക്കുക. • അധികം ആരുമായും സമ്പർക്കം പുലർത്താതിരിക്കുക. • ഇടയ്ക്കിടെ കൈകൾ മുഖത്തേക്ക് കൊണ്ടുപോകാതിരിക്കുക. ഇങ്ങനെയൊക്കെ ചെയ്താൽ കൊറോണ വൈറസ് രോഗത്തെ നമുക്ക് തടയാൻ കഴിയും. ഈ പറഞ്ഞതൊക്കെ പാലിച്ചാൽ എല്ലാ രോഗത്തെയും പ്രതിരോധിക്കാൻ കഴിയും.

അഞ്ജന യു.ജെ
5 C വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം