ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ചരിത്രം/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി സ്കൂളുകളിൽ രൂപീകൃതമാകുന്നത് ഇന്ത്യ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബുകൾ രൂപികരിക്കുവാൻ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ കൈറ്റ് അംഗീകാരം നൽകുകയുണ്ടായി.ഇതിൻ്റെ ഫലമായി അനിമേഷൻ, ഹാർഡ് വെയർ ഇലക്ട്രോണിക്സ് സൈബർ സുരക്ഷ, മലയാളം ടൈപ്പിംഗ് മൊബൈൽ ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് റോ ബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ധ്യം നൽകുന്നതാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി. ഈ കുട്ടികൾക്ക് പരിശീലന ക്ലാസുകൾ ക്യാമ്പുകൾ ഇൻഡസ്ട്രിയൽ വിസിറ്റുകൾ എന്നിവ സംഘടിപ്പിച്ചു വരുന്നു. ഹാർഡ് വെയർ പരിശീലനം, രക്ഷകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേകപരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തു നൽകൽ, നിർമ്മാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക എന്നതാണ് ഈ ക്ലബിൻ്റെ ഉദ്ദേശ്യം. മികച്ച സ്കൂളുകൾക്കും ക്ലബ് അംഗങ്ങൾക്കും അംഗീകാരങ്ങളും നൽകുന്നു.