എന്റെ ഭൂമിക്ക് ഇതെന്തുപറ്റി
കാലം മാറി കഥ മാറി
മഴ പെയ്താൽ വെള്ളപ്പൊക്കം
മഴയില്ലെങ്കിൽ സൂര്യതാപം
കാറ്റടിച്ചാൽ കൊടുങ്കാറ്റ്
മഹാമാരി വന്നു പെരുകുന്നു
മാലോകർക്കെല്ലാം കഷ്ടകാലം
ലോകം മുഴുവൻ സുഖം വരുവാൻ
ഒന്നിച്ചിരുന്ന് പ്രാർത്ഥിക്ക നാം
നല്ല ഭൂമിക്ക് വേണ്ടി പ്രാർത്ഥിക്കാം.