ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/ ആസ്വാദനക്കുറിപ്പ്
ആസ്വാദനക്കുറിപ്പ്
ആൻഫ്രാങ്ക് ഡയറിക്കുറിപ്പ് 'ആസ്വാദനക്കുറിപ്പ് ലോകപ്രസിദ്ധമായ ആൻഫ്രാങ്കിന്റെ ഡയറിക്കുറുപ്പ് എന്ന പുസ്തകം ആസ്വാദനതലത്തിൽ മികച്ചു നിൽക്കുന്ന ഒന്നാണ്. ഇംഗ്ലീഷിൽ രചിച്ച പുസ്തകം മലയാളത്തിലേക്ക് വാഴൂർ എസ്.വി.ആർ.എൻ എസ്.എസ്.കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപിക പ്രമീള ദേവി മലയാളത്തിലേക്ക് തർജിമ ചെയ്തിരിക്കുന്നു. ജൂതൻമാരായിരുന്ന അൻഫ്രാങ്കും കുടുംബവും 2 വർഷം ഒളിത്താവളത്തിൽ താമസിച്ച സാഹസികകഥയാണിത് 1942 ജൂൺ 14ന് ആൻ ഫ്രാങ്കിന്റെ പിറന്നാളായിരുന്നു. ഡയറിക്കുറിപ്പിന്റെ രൂപത്തിൽ എഴുതി തുടങ്ങിയത് അന്നു മുതലാ. പിറന്നാൾ സമ്മാനത്തെക്കുറിച്ചാണ് ആദ്യ ദിവസത്തെക്കുറിപ്പ്.ഡയറി എഴുതുന്ന ആൻ ഫ്രാങ്കിന് ഈ ഡയറിയും സമ്മാനമായി ലഭിച്ചതാണ്. പിന്നിട് ആ ൻ ആലോചിക്കുന്നത് ചെറിയ കുട്ടിയായ താൻ ഡയറി എഴുതണോ എന്നാണ്. ഹിറ്റ്ലറുടെ യഹൂദ വിരുദ്ധ നയങ്ങളും തന്റെ അമ്മാവൻ അമേരിക്കയിലേക്ക് നാട് കടത്തപ്പെട്ടതും രേഖപ്പെടുത്തുന്നു. തന്റെ ഡയറിക്ക കീറ്റി എന്ന് പേരിട്ട എഴുതി തുടങ്ങുമ്പോൾ ആ ൻ ആദ്യം തന്റെ കൂട്ടുകാരെക്കുറിച്ചു പറയുന്നു ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തമ്മിലുള്ള വികാരം, താൻ അതിനെ അകറ്റിക്കളയു എന്ന് അൻപറയുന്നു. ദന്തഡോക്ടറെ കാണാൻ പോയത്, ക്ലാസിൽ ഇരുന്ന് ഉറങ്ങിയത്, വഞ്ചിയിൽ അക്കരക്ക് പോയത്, പുതിയ സ്കൂളിലേക്ക് മാറ്റിയത്, തന്റെ ചേച്ചി മാർഗൊട്ടിെൻറ ബുദ്ധിയെക്കുറിച്ചും തുടർന്നു പറയുന്നു ജൂലൈ 9നാണ് തങ്ങളുടെ ഒളിത്താവളത്തിലെ ജീവിതം തുടങ്ങുന്നതെന്നും അവിടെ താമസിക്കുന്നവരെക്കുറിച്ചും അവിടെ താമസിച്ചിരുനപീറ്ററുമായി സൗഹൃദത്തിലാകുന്നതും, ഒളിത്താവളം പോലീസ് കണ്ടെത്തുകയും അച്ചൻ ഓട്ടോ ഫ്രാങ്കി നേയും തങ്ങളേയും വേറേ വേറെ തടവറയിൽ ഇട്ടതും ടൈഫസ് പിടിപെട്ട് ചേച്ചി, മാർഗൊട്ട് പിടഞ്ഞു വീണു മരിക്കുന്നതും. മനോബലം നഷ്ടപ്പെട്ട് ആൻ ഫ്രാങ്കും ഏതാനും ദിവസങൾക്കു ശേഷം മരിക്കുന്നു മനുഷ്യ മനസാക്ഷിയെ പിടിച്ചുലയ്ക്കുകയും സാന്ത്വനിപ്പിക്കുകയു പ്രത്യാശ നിർഭരമാക്കുകയും ചെയ്ത ആൻ ഫ്രാങ്ക് എന്ന പെൺകുട്ടിയുടെ ഡയറിക്കുറിപ്പുകൾ ഡച്ച് പ്രവാസി ഗവ: ആംഗമായിരുന്ന ഗെറിറ്റ് ബോൾക്കെ സ്റ്റിൻ റേഡിയേപ്രഭാഷണത്തിൽ പറയുകയും ചെയ്തു. ഒരു പതിമൂന്നവയസകാരിയുടെ ചിന്തകൾ, വിശ്വാസങ്ങൾ, വാകാരങ്ങൾ നിരീക്ഷണങ്ങൾ എല്ലാം തന്റെ ഏറ്റവും അടുത്ത സുഹൃത്തായ കിറ്റി എന്ന ഡയറിയുമായി പങ്കിടാനായതാണ് ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പായത്. മേധാവിത്വമെന്ന വികലമായ ചിന്താഗതിയുടെ ഇരയായി ബെർഗൻ - ബെൽസൻ എന്ന കുപ്രസിദ്ധനാ സി തടവറയിൽ ടൈഫസ് പിടിപെട്ട് മരിച്ച ആൻ.എം.ഫ്രാങ്ക് എന്ന യഹൂദപെൺകുട്ടിയുടെ സ്മരണകൾ യുദ്ധദീകരതകളെയും അവ മനുഷ്യമനസ്സിലേല്പിക്കുന്ന ആഘാതങ്ങളേയും ചിത്രീകരിക്കുന്ന ഒരു അസധാരണകതിയാണ് നമുക്ക് എല്ലാവർക്കും ഈ പുസ്തകം ഒരു പ്രചോദനമാകും തീർച്ച.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം