ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

ഒരിടത്ത് ഇന്ദ്രപുരി എന്ന ഒരു രാജ്യം ഉണ്ടായിരുന്നു. അവിടുത്തെ രാജാവും പ്രജകളും വളരെ സന്തോഷത്തോടു കൂടിയാണ് ജീവിച്ചിരുന്നത്.
ക്യഷിയായിരുന്നു അവിടുത്തെ പ്രധാന തൊഴിൽ .പെട്ടെന്ന് ഒരു ദിവസം അയൽരാജ്യത്ത് നിന്നു കുറെ പേർ ഇന്ദ്രപുരിയിൽ എത്തി. അവർ
വനത്തിൽ നിന്ന് മ്യഗങ്ങളെയും പക്ഷികളേയുംവേട്ടയാടി ഭക്ഷിച്ചിരുന്നു. ഒരിക്കൽ അവർക്ക് കടുത്ത പനിയും ചുമയും പിടിപ്പെട്ടു .
അവർ ഉടൻ തന്നെ വൈദ്യരുടെ അടുത്തെത്തി . എല്ലാവരേയും നോക്കിയ വൈദ്യർ പറഞ്ഞു . ഇത് കൊറോണ എന്ന വൈറസിൽനിന്നു പകരുന്ന അസുഖമാണ്.
ഇത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരും. ഇത് പ്രതിരോധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം. ഈ രോഗത്തെ പറ്റി രാജാവിൻെറ കാതുകളിൽ എത്തി
.വൈദ്യർ പറഞ്ഞതനുസരിച്ച് രാജാവ് ഉടൻ തന്നെ ഒരു വിളംബരം നടത്തി. ആരും അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത് .
ഇറങ്ങുന്നവർ ഒരു മീറ്റർ അകലം പാലിക്കുക,ഇടയ്ക്കിടയ്ക്ക് അണുനാശിന് ഉപയോഗിച്ച് കൈകഴുകുക,എല്ലാവരും വ്യക്തിശുചിത്വം പാലിക്കുക. ഇത് അനുസരിക്കാത്തവരെ തുറങ്കിൽ അടയ്ക്കും .വിളംബരം കേട്ട പ്രജകൾക്ക് രോഗത്തിൻെറ ഗൗരവം മനസ്സിലായി അവർ രാജാവ് പറഞ്ഞത് അനുസരിച്ചു കഴിഞ്ഞു .
ദിവസങ്ങൾ കഴിഞ്ഞ് കൊറോണ എന്ന രോഗം അപ്രത്യക്ഷമായി.അങ്ങനെ രാജാവും പ്രജകളും സന്തോഷത്തോടുകൂടി കഴിഞ്ഞു.

അതുല്യ. എ
4 c ലിറ്റിൽ ഫ്ളവർ യു .പി സ്ക്കൂ്ൾ ,മതിലകം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ