വരുവിൻ വരുവിൻ കൂട്ടരെ
നമ്മുക്കൊന്നായ് ശുചിയാക്കാം
പ്രകൃതിയെയൊന്നായ് ശുചിയാക്കാം
രോഗങ്ങൾ മാറ്റീടാം
മാസ്ക്കുകളൊന്നായ് വച്ചീടാം
കൈകൾ രണ്ടും ശുചിയാക്കാം
സന്ദേശങ്ങൾ സ്വീകരിക്കാം
മുതിർന്നവരെ മാനിക്കാം
പുഴകൾ കളകളമൊഴുകുന്നു
പക്ഷികൾ പാടുന്നു
അന്തരീക്ഷം ശുദ്ധമായി
വൃക്ഷലതാദികളാടുന്നു
പുഷ്പം നറുമണം ഏകുന്നു
പുഷ്പം ഭംഗി ഏകുന്നു
സ്കൂൾ പൂട്ടി പരീക്ഷ മാറ്റി
കുട്ടികളെല്ലാം ആലസത്തിൽ
വീട്ടിലിരുന്നു പഠിച്ചീടാം
നമുക്കൊന്നായ് നേരിടാം
കൊറോണ എന്ന മഹാമാരിയെ
നാമെല്ലാം ഒന്നാണ്.