ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/അക്ഷരവൃക്ഷം/വൃത്തി നമ്മുടെ ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി നമ്മുടെ ശക്തി

ആറാം ക്ലാസ് വി‍ദ്യാർത്ഥിയായ അപ്പു മൂന്നു ദിവസമായി സ്കൂളിൽ എത്തിയിട്ടില്ല.ക്ലാസ് ടീച്ചർ അനിത മറ്റു കുട്ടികളോട് അപ്പുവിനെപ്പറ്റി അന്വേഷിച്ചു.അപ്പുവിൻറെ അയൽവാസിയായ മീന പറഞ്ഞു അപ്പു ആശുപത്രിയിലാണെന്ന്.അനിത ടീച്ചർ അപ്പുവിൻറെ അമ്മയെ വിളിച്ച് കാര്യം അന്വേഷിച്ചു. അപ്പുവിന് പനിയും ഛർദ്ദിയും വയറിളക്കവുമാണ്.അവൻ മണ്ണിൽ കളിച്ചിട്ട് വന്നാൽ കൈകൾ കഴുകാതെ ഭക്ഷണം കഴിക്കും.അങ്ങനെയാണ് അവന് രോഗം വന്നത്.കൃത്യമായി കൈ കഴുകുവാനും കൃത്യസമയത്ത് കുളിക്കുവാനും മറ്റു ശുചിത്വ ശീലങ്ങൾ പഠിപ്പിച്ചു കൊടുത്തു.പിന്നീട് രോഗം മാറി ക്ലാസിൽ തിരിച്ചെത്തിയ അപ്പു ഡോക്ടർ പറഞ്ഞു തന്ന കാര്യങ്ങൾ മറ്റു കുട്ടികൾക്കും പറഞ്ഞു കൊടുത്തു.ഇതു കേട്ടുകൊണ്ട് ക്ലാസിലേക്ക് കടന്നു വന്ന അനിത ടീച്ചർ അവനെ അഭിനന്ദിച്ചു.പിന്നിടൊരിക്കലും അപ്പു ശുചിത്വ ശീലങ്ങൾ പാലിക്കാതിരുന്നില്ല.അവൻ സ്കൂളിലെ ഹെൽത്ത് ക്ലബ്ബിലെ അംഗമായി മാറുകയും ചെയ്തു.

റോസ് മരിയ ഷാജി
3 ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ