ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/പൂവൻപഴം

Schoolwiki സംരംഭത്തിൽ നിന്ന്
പൂവൻപഴം

പൂവൻപഴം - വൈക്കം മുഹമ്മദ് ബഷീർ

1910-ൽ വൈക്കം തലയോലപ്പറമ്പിൽ മുഹമ്മദ് ബഷീർ ജനിച്ചു. ദീഘകാലം ദേശസഞ്ചാരം ചേയ്‍തു. മർദ്ദനം, ചൂഷണം, പട്ടിണി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ആദ്യം കഥകൾ എഴുതി തുടങ്ങി. സംഭാഷണഭാഷ നർമ്മപ്രയോഗം, അഗാധദർശനം ഇവ ബഷീറിന്റെ കഥകളെ മൗലികസൃഷ്‍ടികളാക്കുന്നു. ബാല്യകാലസഖി, പാത്തുമ്മേട ആട്, മതിലുകൾ, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു, ശബ്‍ദങ്ങൾ, ആനവാരിയും പൊൻകുരിശും, മുച്ചിട്ടുകളിക്കാരന്റെ മകൾ, ജന്മദിനം, വിശപ്പ് എന്നിവയൊക്കെയാണ് പ്രധാന കൃതികൾ.

ബഷീറിന്റെ നർമ്മത്തിൽ പാലിച്ച കഥകളിൽ ഒന്നാണ് പൂവൻപഴം. ഈ കഥയിൽ പ്രതിപാദിക്കുന്നത് ഭർത്താവിനു നേരെ ഉത്തരവുകൾ ഇറക്കുന്ന ഭാര്യമാരെ കൗശലത്തിൽ മെരുക്കി നിർത്താം എന്നാണ്..

ഈ കഥയിൽ പ്രതിപാദിക്കുന്ന രണ്ട് കഥാപാത്രങ്ങളാണ് ജമീലാബിവിയും അബ്‍ദുൽഖാദറും. ഇതിൽ ജമീലാബിവി ബിരുദം നേടിയ സമൂഹത്തിലെ മാതൃകാ സ്‍ത്രിയാണ്. സമ്പന്നകുടുംബത്തിലാണ് അവർ ജനിച്ചത്. ചുറ്റും കുറെയേറെ ആരാധകരുണ്ട്. എന്നാൽ അബ്‍ദുൽഖാദറോ പത്താംതരം പഠിച്ച് ബീഡിതോഴിലാളി യൂണിയന്റെ നേതാവായിരുന്നു. ടൗണിലെ കേഡി ലിസ്റ്റിൽ പെട്ട ഒരാൾ. ഇങ്ങനെയുള്ള പൊരുത്തകേടുകൾ ഉള്ളതിനാൽ ജമീലാബീവിയെ യുദ്ധം ചെയ്‍ത് നേടിയെടുക്കുകയായിരുന്നു അയാൾ. വിവാഹം കഴിഞ്ഞ ഉടൻ സാധാരണ പുരുഷന്മാരെ നന്നാക്കാനുള്ള ചുമതലയെടുക്കുന്ന സ്‍ത്രീകളെ പോലെതന്നെ ജമീലാബിവിയും അത് ഏറ്റെടുത്തു. .

ഭർത്താവ് എന്തുവേഷവം ധരിക്കണം, ആരുമായൊക്കെ സംസാരിക്കരുത് ഇങ്ങനെ പല ചട്ടങ്ങളും അവൾ കൽപ്പിച്ചു. ജമീലാബിവി ബിരുദം കഴിഞ്ഞ സ്‍ത്രി ആയതുകൊണ്ടുതന്നെ താൻ അടുക്കളയിൽ കയറില്ല വേലക്കാരിയെ വെയ്‍ക്കണമെന്നും പറഞ്ഞു, അതൊക്കെതന്നെ അബ്‍ദുൽഖാദർ സമ്മദിക്കുകയും ചെയ്‍തു. .

അങ്ങനെയിരിക്കെ ഒരു ദിവസം അബ്‍ദുൽഖാദറോട് പുറത്തുപോയി വരുമ്പോൾ രണ്ട് പൂവൻപഴം കൊണ്ടുവരണമെന്ന് പറഞ്ഞു. ഇതെത്ര നിസ്സാരം എന്ന് അബ്‍ദുൽഖാദറും. ചില പെണ്ണുങ്ങൾ എന്തെല്ലാം ആവശ്യങ്ങളാണ് ഭർത്താക്കന്മാരോട് വെയ്‍ക്കുന്നത്. അത് വെച്ച് നോക്കുമ്പോൾ ഇത് ഒന്നുമില്ല എന്നയാൾ ആശ്വസിച്ചു. അയാൾ പുഴയിൽ കുളിക്കാൻ പോകുന്നതിനിടയിൽ പീടികയിൽ തിരക്കി അവിടെ എല്ലാത്തരം പഴങ്ങളും ഉണ്ട്. എന്നാൽ പൂവൻപഴം മാത്രം ഇല്ല. പുഴകടന്ന് അയാൾ അക്കരെ പുവൻപഴം തേടിപോയി. നല്ല മഴയും കാറ്റും ഉള്ളതുകൊണ്ട് തിരിച്ചുവരാൻ തോണി ഇല്ലായിരുന്നു. അയാൾ പുഴ നീന്തികടന്ന് വീട്ടിൽ എത്തിയപ്പോഴേക്കും ജമീലാബിവി ഭർത്താവിന് ആഹാരം വിളമ്പി വെച്ചിട്ട് ഇരുന്ന് ഉറങ്ങുകയായിരുന്നു. മുൻവശത്തെ കതക് അടച്ചു സാക്ഷ ഇട്ടിരിക്കുകയാണ്. എന്നാൽ അടുക്കള വാതിൽ തുറന്നിട്ടിരിക്കുന്നു. അയാൾ അതുവഴി അകത്തേക്കു കടന്നു വേഷം മാറി. ജമീലാബിവിക്ക് തനിച്ചാക്കി പോയതിന്റെ പരിഭ്രമം ഉണ്ട്. രണ്ടുപേരും ഭക്ഷണം കഴിച്ചു. ഉറങ്ങാൻ പോയ അവളെ വിളിച്ച് കൊടുത്തത് ഓറഞ്ചാണ്. പൂവൻപഴം ഒരു പീടികയിലും ഇല്ല. അതുകൊണ്ട് ഓറഞ്ച് കഴിക്കാനും ആവശ്യപ്പെട്ടു. എന്നാൽ അവൾ കഴിക്കാൻ കൂട്ടാക്കിയില്ല. പക്ഷെ അബ്‍ദുൽഖാദർ അടിച്ചു തീറ്റിച്ചു. എന്നിട്ട് ഭാര്യയുടെ ഉത്തരവുകൾ പിൻവലിക്കുകയും ഭയപ്പെടുത്തി മധുരനാരങ്ങ തീറ്റിക്കുകയും ചെയ്‍തു. ജമീലാബിവിയും അബ്‍ദുൽഖാദറും പ്രായമായി ഇപ്പോഴും അവർ പൂവൻപഴം തേടിനടന്ന് ഓറഞ്ച് വാങ്ങി തിന്നത് മറക്കാത്ത ഓർമ്മയായി അവർ സൂക്ഷിക്കുന്നു. .

ഷെജിൻ ചാണ്ടി
10 E ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം