ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/വീട്ടിലിരിക്കൂ സുരക്ഷിതരായിരിക്കൂ
വീട്ടിലിരിക്കൂ സുരക്ഷിതരായിരിക്കൂ
ഈ ലോക്ക് ഡൗൺ കാലത്ത് നാം ഒരു വലിയ ദുരന്തം അഭിമുഖീകരിച്ചിരിക്കുകയാണല്ലോ, സർക്കാർ പറയുന്നത് നാം കൃത്യമായി അനുസരിക്കുക. ഈ ലോക്ക് ഡൗണിൽ നമ്മൾ വീട്ടിൽ തന്നെ ഇരിക്കുക. പോലീസും ആരോഗ്യപ്രവർത്തകരും നമുക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്.. നമ്മുടെ നന്മയ്ക്കു വേണ്ടിയാണ് അവർ നിയന്ത്രണങ്ങൾ വരുത്തുന്നത്. അത് സ്നേഹബുദ്ധ്യാ പാലിക്കാൻ നാമോരോരുത്തരും ബാധ്യസ്ഥരാണ്. നമ്മൾക്ക് കോറോണെയെ തോൽപ്പിക്കാൻ കഴിയും. അതിന് നമ്മൾ വീട്ടിൽ തന്നെ ഇരുന്നാൽ മതി. ഇന്ത്യയിൽ ത്തന്നെ എത്രയോ സംസ്ഥാനങ്ങളിൽ കൊറോണ ബാധിച്ചവരുണ്ട്. പക്ഷേ കേരളത്തിൽ കുറച്ചുപേർക്ക് മാത്രമേ ഇത് സ്ഥിരീകരിച്ചിട്ടുള്ളൂ. അതിന്റെ കാരണം നമ്മൾ നന്നായിട്ട് ശ്രദ്ധിക്കുന്നത് കൊണ്ടാണ്. ഇനിയും അങ്ങോട്ട് ഇതുപോലെതന്നെ ശ്രദ്ധിച്ചു മുന്നോട്ടു പോകുക. കൈകൾ ഇടയ്ക്കിടെ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകുക. വീട്ടിൽ തന്നെ ഇരിക്കുക. 'STAY HOME STAY SAFE'.
|