പലകുറി പലകുറി
പലവിധ വ്യാധികൾ
പൊരുതി ജയിച്ചു
നാം ജയിച്ചു
ചൈനയിൽ നിന്നും
വന്ന മഹാമാരി
ചിന്തകൾക്കപ്പുറം
വളർന്നുപോയി
നേരിടും നാം നേരിടും
നമ്മളീ വ്യാധിയെ
അകലം പാലിച്ചു
നേരിടും
സുരക്ഷിതരാകാം വീട്ടിനകത്ത്
വീട്ടുപടിയെ അതിർത്തിയാക്കാം
പൊതുഭരണത്തിനെ അനുസരിച്ചീടാം
ആരോഗ്യത്തെ നമുക്ക് രക്ഷിച്ചീടാം
കടകളിൽ പോകാതെ റോഡിൽ കറങ്ങാതെ
കോറോണയെ നമുക്ക് അതിജീവിക്കാം ...
കൈകൾ സോപ്പിട്ട് വൃത്തിയായി കഴുകിയും
തൂവാല കൊണ്ട് മുഖം മറയ്ക്കാം
പോരാടീടാം അതിജീവിക്കാം
കൊറോണ എന്ന മഹാമാരിയെ