സമ്പൂർണ്ണ സാക്ഷരത തൻ ഉയരങ്ങളിലിരിക്കും
ഒട്ടും വെറുപ്പില്ലാതെ എറിയും മാലിന്യമെമ്പാടും
ഇരുട്ടിൻ മറവിൽ നാറുന്നു അഴുക്കിൻ
കൂട്ടങ്ങൾ കൊണ്ടുതള്ളുന്നു ഭൂമി-
തൻ മാറിൽ സംസ്കാര സമ്പന്നർ
കുറ്റബോധം ലക്ഷ്യമില്ലാതെ മാറ്റുക
മനുഷ്യാ അവനവൻറെ മാലിന്യ സംസ്കരണം
സ്വന്തം ഉത്തരവാദിത്വം ആകട്ടെ
ദൈവത്തിൻ സ്വന്തം നാട് ആക്കി മാറ്റാൻ
നമുക്ക് ഒന്നിച്ചു മുന്നേറാം കൂട്ടരെ.......
നമുക്ക് ഒന്നിച്ചു അണിചേരാം കൂട്ടരേ...
നമുക്കൊന്നിക്കാം കൂട്ടരേ...