റോസ മിസ്റ്റിക്ക ഓർഫണേജ് എച്ച്.എസ്. എസ് ബദ്സൈദാ/അക്ഷരവൃക്ഷം/പരിസ്ഥിതി പാലനം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി പാലനം

നമുക്കുചുറ്റും കാണുന്ന ഈ പരിസ്ഥിതി പല ഭാവങ്ങളുഠ രൂപങ്ങളും വേദങ്ങളും നിറഞ്ഞതാണ്. ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ പരിസ്ഥിതിയിലെ ഘടകങ്ങൾ വ്യത്യസ്തമാണ്. അതാണ് ആണ് 'വള്ളത്തോൾ നാരായണമേനോൻ' എൻ എന്ന മഹാകവി "എൻറെ ഗുരുനാഥൻ" എന്ന കവിതയിലൂടെ അനാവരണം ചെയ്യുന്നത്. ഗാന്ധിജിയുടെ കാഴ്ചപ്പാടിലൂടെ അദ്ദേഹം പറയുന്നു "ലോകമേ തറവാട് തനിക്കീ ചെടികളും പുൽകളും പുഴുക്കളും ചേർന്ന് ല്ലോ കുടുംബക്കാർ ". ഈ ഭൂമിയിൽ തുടിച്ചു ഉയരുന്ന ഓരോ വസ്തുവും ജീവനും എന്നും പരിസ്ഥിതിയുടെ യുടെ നിലനിൽപ്പിനെ ദൃഢം ആകുന്നു. അതിലൊന്നിനു പിഴവ് സംഭവിച്ചാൽ പരിസ്ഥിതിയുടെ താളക്രമം മാറിമറിയും. ഈശ്വരൻ അവൻ നമുക്ക് നൽകിയ ഒരു സമ്മാനമാണ് ആണ് നാം കാണുന്ന ഈ പരിസ്ഥിതി. ഒരുകാലത്ത് അത് പരിസ്ഥിതിയുടെ മനോഹാരിതയെ വാനോളം ഉയർത്തിയവർ അവർ അതിൻറെ ഭംഗി എത്രത്തോളം ആയിരുന്നു, ഞങ്ങളുടെ ജീവിതത്തിൽ ഇതിൽ അത്രമാത്രം സ്വാധീനിച്ചു എന്ന് എന്ന് നമുക്ക് മനസ്സിലാക്കി തരുന്നുണ്ട് ഒരുകാലത്ത് അത് മനുഷ്യന് ജീവ സ്രോതസ്സായി നിലനിന്നതും പരിസ്ഥിതിയാണ് ആണ്. ഈ കാണുന്ന മണ്ണും മഴയും യും വെയിലും ലും മരങ്ങളും ചെടികളും ജന്തുജാലങ്ങളും എല്ലാം മനുഷ്യ ജീവനുമായി ആയി ബന്ധപ്പെട്ടതാണ്. ആദ്യകാലങ്ങളിൽ മനുഷ്യൻ തൻറെ ജീവിതത്തിൻറെ നല്ലൊരുഭാഗവും ചിലവഴിച്ചത് പരിസ്ഥിതിയോട് ഒന്നിച്ചാണ് ആണ് .അന്ന് അവന് നഷ്ടങ്ങൾ ഒന്നുപോലും ഉണ്ടായിട്ടില്ല ഇല്ല എന്നതാണ് വാസ്തവം.

എന്നാൽ മനുഷ്യൻ ആധുനികതലയിലേക്ക് കുതിച്ചപ്പോൾ അപ്പോൾ അവൻ തിരിഞ്ഞു കൊത്താൻ തുടങ്ങി. തൻറെ സ്വാർത്ഥതയ്ക്കും ആഗ്രഹങ്ങളുമായി ആയി അവൻ പരിസ്ഥിതിയെ കൊല്ലാൻ തുടങ്ങി. സ്വന്തമെന്ന് കരുതി സ്നേഹിക്കേണ്ട പലതിനെയും തൻറെ വളർച്ചയ്ക്കായി ഉന്മൂലനം ചെയ്തു. പൂക്കളെയും യും മരങ്ങളെയും യും സ്നേഹിച്ച പച്ച മനുഷ്യൻ അവൻ ഇന്ന് അതിനെ തൻറെ സൗകര്യങ്ങൾക്കായി ഉപയോഗിക്കാൻ തുടങ്ങി. ഈ പ്രകൃതി മനുഷ്യനു വേണ്ടിയുള്ളതാണ് എന്നതുപോലെതന്നെ മനുഷ്യനും പ്രകൃതിക്ക് വേണ്ടിയുള്ളതാണ്. തൻറെ നിലനിൽപ്പിനായി ആയി പ്രകൃതിവിഭവങ്ങൾ സ്വീകരിക്കുന്ന മനുഷ്യൻ അതിൻറെ നിലനിൽപ്പിനു കാവൽക്കാരൻ കൂടിയാണ്.

പരിസ്ഥിതി സംരക്ഷണം മനുഷ്യരായ നാം ശ്രദ്ധ ചെലുത്തേണ്ട ഒരു വസ്തുതയാണ്. ഇന്ന് നാം അനുഭവിക്കുന്ന പലതും നമ്മൾ ഉണ്ടാക്കിയതല്ല. നമ്മുടെ പൂർവികർ നമുക്കായി കാത്തുസൂക്ഷിച്ചവയാണ്. അതുപോലെ നമ്മുക്കും ഭാവി തലമുറക്കായി ഈ പ്രകൃതിയെ ,നമ്മുടെ പരിസ്ഥിതിയെ കാത്തു പരിപാലിക്കാം .മരങ്ങൾ നട്ടുപിടിപ്പിച്ചു, ചെടികൾ വളർത്തി,പൂക്കളെ സ്നേഹിച്ചുആരംഭിക്കാം. പരിസ്ഥിതിയെ ചൂഷണം ചെയ്യുന്ന രാസവസ്തുക്കളെ നാളെ ഉന്മൂലനം ചെയ്തും പ്ലാസ്റ്റിക്കിനെ ഉപയോഗം പൂർണമായി ഒഴിവാക്കിയതും നമുക്ക് പരിസ്ഥിതിയെ പരിപാലിക്കാം. ജൂൺ 5 ലോക പരിസ്ഥിതി ദിനം നമ്മെ ഓർമ്മിപ്പിക്കുന്നതും ഇതുതന്നെയാണ്. ഓർക്കുക പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ് അതിൻറെ താളക്രമം ഒന്ന് തെറ്റിയാൽ മനുഷ്യരുടെ സ്ഥിതി എന്താകുമെന്ന് തെളിയിച്ചിട്ടുണ്ട്.കടന്നു പോയ പ്രണയവും ഓഖിദുരന്തവും ഇപ്പൊ നമ്മളനുഭവിക്കുന്ന മഹാമാരിയും അതു നമ്മെ ഓർമിപ്പിക്കുന്നു.

അതുല്യ എ സി
ബയോളജിക്കൽ സയൻസ് റോസ മിസ്റ്റിക്ക ഓർഫനണജ് എച്ച്. എസ്. എസ് ബദ്സൈദാ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം