റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/അക്ഷരവൃക്ഷം/ഭൂമിയുടെ ദുഃഖവും മനുഷ്യന്റെ സ്വപ്നവും

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയുടെ ദുഃഖവും മനുഷ്യന്റെ സ്വപ്നവും


മലകളും പുഴകളും പൂക്കളുമെല്ലാം
തൻ യവ്വനം കാട്ടി ചിരിച്ചകാലം
വർധിച്ച ശോഭതൻ സൗന്ദര്യം പുൽകി
ഏകാന്തമായി ലയിച്ച കാലം
കളകളമൊഴുകുമാ..... പൂഞ്ചോല തന്നുടെ
പുഞ്ചിരി കാട്ടി ചിരിച്ച കാലം
ഹാ! എത്ര മനോഹരം എത്ര വിചിത്രം
എൻ പ്രിത്വിയിൽ വാണീടും പുണ്യമേ നീ
നീലമലകളും ഹരിതാഭ ഭംഗിയും
എന്റെ ധരിത്രിയെ പുല്കിടുന്നു
രാവിന്റെ ഇരുളിനെ കയ്യ്‌ക്കുള്ളിൽ മറയ്ക്കുന്നു
പുലരിതൻ സിന്ദൂരപൂരമായ് സൂര്യനും
മരന്ദം നിറഞ്ഞൊരാ....
പൂവിന്റെ മാറിൽ ആനന്ദമാടുന്നു തേൻ വണ്ടുകൾ
ഹാ ! എത്ര വിശേഷിതം എത്ര മധുരിതം ധരണിയിൽ വാഴുന്ന പുണ്യമേ നീ
എന്നാൽ ഇന്നെന്റെ ഭൂമിയേ
ദർശിച്ചിവോ നിങ്ങൾ
എത്ര ദുഷ്കരം എത്ര വിലപിതം
ഇന്നെന്റെ ധരിത്രിയെ കണ്ടാൽ
നീലവിലോചനം കടലായി മാറുന്നു
ഓരോ തരംഗമായ് ആഞ്ഞടിക്കുന്നിതാ
ഇന്നെന്റെ അമ്മയെ നോക്കിടുമ്പോൾ
പാരാതെ മാറി തുടങ്ങിയെൻ ഭൂമി
കേണു കേണു കരഞ്ഞിടുന്നു
സ്വർണ പീയുഷം നിറഞ്ഞു വിളഞ്ഞൊരാ... വയലുകൾ
മനുഷ്യന്റെ മുൻപിൽ ആത്മഹൂതി കഴിക്കുന്നു
ജീവൻ നിലനിർത്തും ഔഷധം എവിടെയോ
നിലം പൊത്തുന്നിതാ....
ഓരോ തരുകളായ്
സൗരഭ്യം നൽകിടും തെന്നലിന്നെവിടെയോ
പേടിച്ചുമാറി ഒളിച്ചുകളിക്കുന്നു
പൂഞ്ചോല തന്നുടെ പുഞ്ചിരി മാഞ്ഞുപോയ്
മണ്ണുകൊണ്ടിതാ.. മൂടിക്കിടക്കുന്നു പാതകൾ
നീലമലകൾപോൽ പ്രത്യക്ഷമാകുന്നു
കൂനകൂമ്പരമായ് ചവറുകൾ പലയിടം
കേൾക്കുന്നു ഞാന്നെന്റെ
അമ്മ തൻ നിലവിളി
അന്തരംഗാന്തരം ആടിയുലയുന്നിതാ..
മനുഷ്യർ തൻ ക്രുരതയെല്ലാം സഹിക്കുന്നു
സർവംസഹിനിയാണെന്റെ ക്ഷിതി..
മനുഷ്യർ തൻ വികസനം കാർന്നുതിന്നിടുന്നു
പിടഞ്ഞുമരിക്കയാണെന്റെ മാതാ
നിർത്തുവിൻ മർത്യരേ നിന്റെ ഈ ക്രുരത
അമിതമായാൽ അമൃതും വിഷമെന്നുനീ ഓർക്കുക
ജനനിക്കുവേണ്ടി പ്രവർത്തിക്കാനാവാതെ
നിർജീവമായൊരു പാഴ്‌വസ്തു ഞാൻ ഇന്ന്
ഞാനും മനുഷ്യന്റെ ഒരു ജന്മമാണിന്ന്
നോക്കി നിൽക്കേയുള്ളു
ഇന്നെന്റെ മാർഗവും
എങ്കിലും പ്രത്യാശിക്കുന്നു
ഞാനിതാ....
അമ്മയെ കാക്കുന്ന തലമുറക്കായ്
മനുഷ്യജന്മമേ നിന്നോട്
ചൊന്നീടുന്നു ഞാന്നെന്നും
വേരുറക്കും മണ്ണിൽ
വേദന വിതക്കരുത് ഒരു നാളിലും

ഹരിനന്ദന ജി
9 F റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ്, കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomas M David തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത