റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/അക്ഷരവൃക്ഷം/പ്രകൃതിയുടെ ശാസന

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ ശാസന
    കൊറോണ എന്ന രോഗം പൊട്ടി മുളച്ച് അതിന്റെ വിത്തുകൾ പല ഭാഗങ്ങളിലും എത്തിക്കുകയാണ്. വികസിത രാജ്യമായ അമേരിക്ക പോലും കൊറോണക്കു മുൻപിൽ നിലംപതിച്ചു.രാജ്യത്തെ സാമ്പത്തിക വ്യവസ്തകൾ തകർന്നു തുടങ്ങി. പ്രകൃതിയോട് മനുഷ്യന്റെ പ്രവൃത്തിയാണ് ഇതിനെല്ലാം കാരണം. മനുഷ്യർ ഇപ്പോൾ പ്രകൃതി എന്ന അമ്മയുടെ മാറുപിളർത്തി സ്വയം വിപത്തുകൾ ഏറ്റുവാങ്ങുകയാണ്.  കോവിഡ് 19 എന്ന കൊറോണക്ക് ഏറ്റവും നല്ല മരുന്നാണ് ശുചിത്വം. കേരളത്തിൽ കോവിഡിന് ചെറിയ ആശ്വാസമുണ്ട് എന്നാലും രോഗഭീതി ഒഴിഞ്ഞിട്ടില്ല. ഒരു ആരോഗ്യവാനായ മനുഷ്യനിൽ കോവിഡിന് കയറിപ്പറ്റാൻ വളരെ പ്രയാസമാണ്.   ആരോഗ്യവവസ്ഥ ശുചിത്വ വ്യവസ്ഥയുമായി ബന്ധപ്പെട്ടുകിടക്കുന്നു.
                       ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിൻ്റെ കാര്യത്തിൽ നാം ഏറെ പുറകിലാണെന്ന് കൺതുറന്നു നോക്കുന്ന ആർക്കും മനസ്സിലാകാവുന്നതാണ്. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു? വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം നൽകുന്ന മലയാളി പരിസര ശുചിത്വത്തിൽ എന്തുകൊണ്ടാണ് ആ പ്രാധാന്യം നൽകാത്തത്? നമ്മുടെ ബോധ നിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ്. ആരും കാണാതെ മാലിന്യം നിരത്തുവക്കിലിടുന്ന, സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്കെറിയുന്ന, സ്വന്തം വീട്ടിലെ അഴുക്കു ജലം രഹസ്യമായി ഓടയിലേക്കെറിയുന്ന മലയാളി തന്റെ കപട സാംസ്കാരികമൂല്യബോധത്തിന്റെതെളിവ് പ്രകടിപ്പിക്കുകയല്ലെ ചെയ്യുന്നത്. ഈ അവസ്ഥ തുടർന്നാൽ 'ദൈവത്തിന്റെ സ്വന്തം നാട് ' ' മലിന്യകേരളം' എന്ന ബഹുമതിക്ക് അർഹമാകും. കോവിഡ് പോലെയുള്ള പകർച്ചവ്യാധികൾ വരുന്നതും നമ്മുടെ ഈ പ്രവൃത്തി മൂലമാണ്. പ്രളയം വന്നപ്പോൾ നമ്മൾ കണ്ടതാണ് പൊതുനിരത്തുകളിലേക്ക് നമ്മൾ വലിച്ചെറിഞ്ഞ മാലിന്യം നമ്മുടെ വീടുകളിൽ തന്നെ എത്തിപ്പെട്ടു. അമ്മയ്ക്ക് വാത്സല്യം മാത്രം നൽകാൻ അല്ല ശിക്ഷിക്കാനും അർഹതയുണ്ട്. പ്രകൃതി എന്ന മാതാവ് നമ്മോടും അതുതന്നെയാണ് ചെയ്തത്. സൗഭാഗ്യങ്ങൾ എന്നും നില നിൽക്കുന്നതല്ല. ഈ ഒറ്റപ്പെട്ട ജീവിതം പ്രകൃതിയുടെ ഒരു ശാസനയാണെന്ന് എല്ലാവരും മനസ്സിലാക്കട്ടെ.
അപർണ്ണ.ജി.നാഥ്
7 F റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ്, കോന്നി>
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം