പ്രകൃതി


പച്ചപ്പരവതാനിയാൽ മൂടിയ മലനിരയും..
അർക്കൻ ഉദിച്ചുയരുന്ന ചക്രവാളവും...
കാടും മേടും പുൽത്തകിടികളും..
കളകളം കൊഞ്ചിയൊഴുകും കാട്ടാറുകളും...
വശ്യമായൊഴുകും പുഴയും...
കാട്ടുമുല്ലമേൽ പടരും സുഗന്ധവും..
ഈറൻ കാറ്റാൽ ആടിയുലയും മരചില്ലയും..
എൻ അന്തരാത്മാവിൽ ഉറഞ്ഞുപോയ
സംഗീത ബീജങ്ങൾക്ക് താളലയം
പകരും കുയിൽ നാദവും..
നിർജീവമാം എൻ നാഡീഞരബിനെ
തൊട്ടുണർത്തും മഞ്ഞുകണങ്ങളും..
നിഷ്ഫലമാം എൻ ആത്മാവിനെ
കുളിരണിയിക്കും മന്ദമാരുതൻ തൻ തലോടലും...
എത്രമേൽ എൻ മനതാരിനെ
കുളിരണിയിക്കുന്നുവോ പ്രകൃതീ..
അത്രമേൽ നീ സർവ്വആംഗസുന്ദരി...
അമ്മയാം ഭൂമിദേവി തൻ വരദാനമാം പ്രകൃതി..

അഞ്ജന വി ഷാജി
9 E റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ്, കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomas M David തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത