റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/അക്ഷരവൃക്ഷം/പതറാത്ത കരങ്ങൾ

പതറാത്ത കരങ്ങൾ

മനുഷ്യത്വം മരവിച്ച മനുഷ്യന്റെ മുൻപിൽ
മഹാവ്യാധിയായ് നീ വന്നു.
ഭൂഗോളമൊന്നാകെ ഞെട്ടിവിറയ്ക്കുന്നു
ജീവനു വേണ്ടി പിടഞ്ഞിടുന്നു.
മാലാഖമാരാം ആതുര സേവകർ
കർമ്മ നിരതരായ് മുന്നിൽ.
വെയിലും, മഴയും പ്രതിബന്ധമാകാതെ
കൂടെയുണ്ടാ നിയമപാലകർ.
കേരള മണ്ണിന്റെ കരുത്താർത്ത കാവലായ്
കേരള സർക്കാരും മുന്നിൽ.
ആയിരംവട്ടം നമിച്ചിടാം നമുക്ക്
നാടിന്റെ കാവലായ് നിൽക്കുന്നോരെ.

അവന്തിക സുരേഷ്
9 C റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ്, കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത