രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/പ്രതിരോധിക്കാം ശുചിത്വത്തിലൂടെ....
പ്രതിരോധിക്കാം ശുചിത്വത്തിലൂടെ....
ഇന്ന് ലോകം വലിയൊരു വിപത്തിനെ നേരിട്ടു കൊണ്ടിരിക്കെയാണ്. അതിനെ നേരിടാൻ നമ്മൾ ഒരോരുത്തരും ബാദ്ധ്യസ്ഥരാണ്. മരുന്നുകൾ പോലും കണ്ടെത്താൻ പറ്റാത്ത വിധത്തിലുള്ള മഹാമാരി നമ്മുടെ ലോകത്തെ വിഴുങ്ങാൻ വരുന്ന സാഹചര്യത്തിൽ അതിനോടു ചെറുത്തു നിൽക്കാൻ നമ്മുടെ മുന്നിലുള്ള ഏക പോംവഴി ശുചിത്വമാണ്. അതിൽ വ്യക്തി ശുചിത്വവും, പരിസ്ഥിതി ശുചിത്വവും അനിവാര്യമാണ്. അതു തന്നെയാണ് ഏറ്റവും നല്ല രോഗപ്രതിരോധം. നമ്മുടെ പരിസ്ഥിതി മലിനമാക്കപ്പെടുമ്പോൾ തന്നെ നമ്മുക്ക് പലവിധ പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യതയുണ്ട്. അതു കൊണ്ടു തന്നെ മാലിന്യങ്ങൾ വലിച്ചെറിയാത്തിരിക്കുക പ്ലാസ്റ്റിക്കുകൾ കത്തിക്കാതിരിക്കുക പുഴകളും തോടുകളും മലിനമാകാതെ സംരക്ഷിക്കുക. ഇങ്ങനെയൊക്കെ പരസ്ഥിതിയെ സംരക്ഷിച്ചാൽ തന്നെ ഒരു വിധം വ്യാധികളിൽ നിന്ന് നമ്മുക്ക് മുക്തരാവാം. വ്യക്തി ശുചിത്വവും പ്രധാന ഘടകമാണ്. നമ്മൾ തമ്മസിക്കുന്ന വീടും പരിസരവും ശുചിയാക്കി വെക്കുക. എവിടെയും വെള്ളം കെട്ടി നിൽകാതെ നോക്കുക. നമ്മൾ പുറത്തു പോയി വന്നു കഴിഞ്ഞാൽ കൈയും കാലും മുഖവും കഴുകി വ്യക്തി ശുചിത്വം പാലിക്കുക. രോഗത്തെ ചെറുത്തു നിൽക്കാൻ ഇത്രയൊക്കെ കാര്യങ്ങൾ അനിവാര്യമാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം