ഭീതിനിറഞ്ഞ നിന്റെ മുഖം ഞാൻ കണ്ടിട്ടില്ല.
കണ്ണടയും മാസ്കും വെള്ളക്കുപ്പായവുമിട്ട
നിന്നെ ഞാൻ തിരിച്ചറിഞ്ഞില്ല.
നിന്റെ നൊമ്പരങ്ങൾ ഞാൻ ചോദിച്ചില്ല.
കാരണം എന്റെ കുഞ്ഞിനെ കാണാൻ
ഞാൻ വെമ്പി നിൽക്കുകയായിരുന്നു.
എങ്കിലും നിന്റെ കരുതൽ ഞാനറിഞ്ഞു.
നിന്റെ വാക്കുകൾ എനിക്കു ശക്തി തന്നു,
നിന്റെ തലോടൽ എനിക്ക് സാന്ത്വനമായി.
നിന്റെ ശുഭ വാക്കുകൾക്കായി ഞാൻ കാതോർത്തുനിന്നു.
ഒരിക്കലും മറക്കാത്ത ഒാർമകളായി
നീയും നിൻ കൂട്ടുകാരും
എന്നുമെൻ ഹൃദയത്തിൽ ഉണ്ടാകും
നിറഞ്ഞ നന്ദിയോടെ.
ലോകമേ നീ പഠിപ്പിച്ച പാഠം
എത്ര വലുതാണെന്ന് ഞാനിന്നറിയുന്നു.
ഒരു യോദ്ധാവിനെപ്പോലെ ഞാൻ പടിയിറങ്ങുമ്പോൾ...