ഇരുപത്തൊന്നാം നൂറ്റൊണ്ടിൽ
പടർന്നു കയറിയ മഹാമാരി
കൊറോണ എന്നൊരു വൈറസ്
ലോകമാകെ വ്യാപിച്ചു
ഞെട്ടി വിറച്ചു രാജ്യങ്ങൾ
തല കുമ്പിട്ടൂ അമേരിക്ക
മൂക്കുകുത്തി യൂറോപ്പ്
തളർന്നിരുന്നൂ ചൈനക്കാർ
മരിച്ചു വീണു മാനവരാകെ
അടച്ചുപൂട്ടി ലോകം മുഴുവൻ
കേരളമെന്നൊരു കൊച്ചു നാട്
തല ഉയർത്തി ലോകത്തിൽ
നെഞ്ചോട് ചേർത്ത് ചിറകിലൊതുക്കി
പ്രതിരോധത്തിൻ മാതൃകയായി
ഇറങ്ങി വന്നു മാലാഖമാർ
ഒപ്പംചേർന്നു നാട്ടാരും
തോറ്റു മടങ്ങും കൊറോണ പോലും
അഭിനന്ദിച്ചൂ കേരള നാടിനെ
എൻപ്രിയനാടേ .... കേരള നാടേ
അഭിമാനിപ്പൂ നാടിനെയോർത്ത്