രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/അനുവിന്റെ ശുചിത്വം
അനുവിന്റെ ശുചിത്വം
രാമനാഗർ എന്ന ഗ്രാമത്തിൽ ഒരു ചെറിയ വീട്ടിൽ അമ്മുവും അവളുടെ അമ്മയും താമസിച്ചിരുന്നു. അവർ താമസിച്ചിരുന്ന സ്ഥലം ചേരി പ്രദേശമായിരുന്നു . അമ്മുവിന് ഒട്ടും ശുചിത്വം ഇല്ലായിരുന്നു . അവളുടെ 'അമ്മ എപ്പോഴും പറയുമായിരുന്നു , കളിച്ചുവന്നാൽ കൈകളും കാലുകളും വൃത്തിയായി കഴുകണമെന്നു ന്ന് പക്ഷേ അവൾ കേൾക്കാറില്ല . അങ്ങനെയിരിക്കെ പെട്ടെന്നാണ് അവൾ നാട്ടിൽ കൊറോണയെക്കുറിച്ചുള്ള സംസാരം കേട്ടത് . സ്‌കൂളൊക്കെ കൊറോണയുടെ പേരിൽ അടച്ചിട്ടു . അവൾ വീട്ടിൽ തന്നെ ഇരിക്കാൻ തുടങ്ങി . അങ്ങനെ അവളുടെ മനസ്സിൽ പല സംശയങ്ങളും പുറപ്പെട്ടു . അവൾ അമ്മയോട് ചോദിച്ചു "എന്താണമ്മേ കൊറോണ വൈറസ് തന്നു പറയുന്നത് ?" 'അമ്മ പറഞ്ഞു " അതിനാണ് നിന്നോട് പറയുന്നത് നമ്മുടെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ കുറിച്ച് അറിയണം എന്ന് " " മോളെ കൊറോണ ആദ്യമായി പിടിപെട്ടത് ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ് . ഇതിന് മരുന്നുകളില്ല ശുചിത്വമാണ് പ്രധാനം. അമ്മു ചോദിച്ചു പിന്നെ എങ്ങനെയാണ് ഇത് പകരുന്നത് ? 'അമ്മ പറഞ്ഞു "ഇത് സമ്പർക്കത്തിലൂടെയും വൃത്തിയില്ലാത്ത ചുറ്റുപാടുകളിലൂടെയുമാണ് പകരുന്നത് ";. ആണോ ? എന്റമ്മോ .. കൊറോണ ഇത്രയും വലിയ ആളാണോ ? ഇനിമുതൽ ഞാൻ കയ്യും കാലും ഒക്കെ കഴുകിയേ ഭക്ഷണം പോലും കഴിക്കൂ "ഹോ! ദൈവമേ കാത്തോളണേ .... അയ്യോ ... അപ്പോഴെന്റെ അച്ഛൻ ....... ഗൾഫിലും കൊറോണ ഉണ്ടോ അമ്മേ " അവൾ ചോദിച്ചു . ഉണ്ടെന്ന് 'അമ്മ സങ്കടത്തോടെ പറഞ്ഞു . എന്നാൽ എനിക്ക് അച്ഛനോട് സംസാരിക്കണമെന്ന് അവൾ അമ്മയോട് പറഞ്ഞു . ഹാലോ അച്ഛാ ... അച്ഛന് അവിടെ സുഖമല്ലേ .......... അച്ഛനെപ്പോളാ വരിക ..... അച്ഛനും കൂടി ഇവിടേക്ക് വരണം .... അച്ഛൻ : "മോളെ അമ്മു ഇവിടെ നിന്ന് ഉടനെ എനിക്ക് വരൻ പറ്റില്ല . നാട്ടിൽ വന്നാലും എനിക്ക് നിങ്ങളുടെ അടുത്ത് എത്താൻ പറ്റില്ല " അയ്യോ .. ഇനിയെപ്പൊഴാ അച്ഛനെ കാണുക ..... അമ്മു കരഞ്ഞുകൊണ്ട് ചോദിച്ചു . മോളെ അമ്മു നീ കരയാതെ ...... ഞാൻ പെട്ടെന്ന് തന്നെ വരും ....... മോള് 'അമ്മ പറയുന്നതൊക്കെ കേട്ട് നല്ല ശുചിത്വം പാലിക്കണം. അതാണ് നമ്മൾ ഇവിടെ ചെയ്യേണ്ടത് .. ചിന്തിക്കുക പ്രവർത്തിക്കുക പ്രതിരോധിക്കുക .... നല്ലൊരു നാളേക്കായ് ശുഭപ്രതീക്ഷയോടെ .... അമ്മു കാത്തിരിക്കുന്നു അച്ഛനെ കാണാൻ .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ