രാമഗുരു യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2024-25

2024-252024-25 അധ്യയന വർഷത്തിലെ രാമഗുരു വിദ്യാലയത്തിലെ പ്രവേശനോത്സവം  വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ചേർന്ന് സമുചിതമായി ആഘോഷിച്ചു. സ്കൂളിലെ പ്രധാന അദ്ധ്യാപികയായ കെ. പി ധനലക്ഷ്മി ടീച്ചറിന്റെ സ്വാഗത ഭാഷണത്തോട് കൂടി പരിപാടികൾ ആരംഭിച്ചു.പി. ടി. എ പ്രസിഡന്റ് വിജേഷ് കെയുടെ അധ്യക്ഷതയിൽ ശ്രീമതി ജിഷ കെ.സി (കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ) ഉദ്ഘാടനം നിർവ്വഹിച്ചു.പ്രവേശനോത്സവ സന്ദേശവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും മേനേജ്‍മെന്റ് പ്രതിനിധിയും മുൻ അദ്ധ്യാപകനുമായ ശ്രീ കെ ഒ വാസുദേവൻ മാസ്റ്റർ നിർവഹിച്ചു.വാർഡ് മെമ്പർമാരായ ശ്രീ എൻ.ശശീന്ദ്രൻ (ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ), ശ്രീ പ്രസാദ്.പി, ശ്രീ നാരായണൻ.കെ, ശ്രീ ഷിബു (പി.ടി.എ വൈസ് പ്രസിഡന്റ് ), ശ്രീ സി സി രതീശൻ, ശ്രീമതി മൈഷുമി എന്നിവർ ആശംസഭാഷണം നിർവഹിച്ചു. തുടർന്ന് റംഷി പട്ടുവത്തിന്റെ നാടൻ പാട്ടുകൾ അരങ്ങേറി. ശ്രീമതി ഷീബ പി വി (സ്റ്റാഫ് സെക്രട്ടറി )നന്ദി അറിയിച്ചു


ജൂൺ 5 ന് പരിസ്ഥിതി ദിനം ആഘോഷിച്ചു. കുട്ടികൾ വൃക്ഷത്തൈകൾ  നട്ടു. ഈ ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാന അധ്യാപിക കുട്ടികൾക്ക് പറഞ്ഞു കൊടുത്തു

ജൂൺ 19ന് വായന ദിനം ആഘോഷിച്ചു.വായന മാസചരണം തിരക്കഥാകൃത്ത് കലവൂർ രവികുമാർ ഉദ്ഘാടനം ചെയ്തു.അസംബ്ലിയിൽ വായനാ ഗാനം, വായന പ്രതിജ്ഞ, പുസ്തകാസ്വാദനം, വായന സന്ദേശം എന്നിവ അവതരിപ്പിച്ചു.

</gallery>

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ എടുത്തു

മധുരം മലയാളം