മഹാമാരിയായ് നീയിവിടെവന്നു
എന്തിനു മനുഷ്യന്റെ ജീവനെടുത്തു
പോരാടും ഞങ്ങൾ പോരാടും
നിന്നെ തുരത്താൻ പോരാടും
അകന്നിരിക്കാം നമുക്ക്
വ്യക്തിശുചിത്വങ്ങൾ പാലിച്ചിടാം
തോൽപ്പിച്ചിടാമി മഹാമാരിയെ
രക്ഷിച്ചിടാം നമുക്കിഭുമിയെ
ആതുരസേവനം ചെയ്യുന്നവർക്കായി
പ്രാർത്ഥിച്ചിടാം നമ്മുക്കൊന്നായി
പോരാടിടാം നമുക്കെല്ലാവർക്കും
പ്രാർത്ഥിച്ചിടാം നമ്മുക്കിലോകത്തിനായ്